Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല

തിരുവനന്തപുരം; എം ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്.മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്.ശിവശങ്കരൻ ഇതിലെ ഒരു കണ്ണി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് കാലം പോലും മോഷണത്തിന്റെ സുവർണാവസരമാക്കി മാറ്റിയ ഈ സംഘത്തിൽ പ്രതികൾ ഇനിയുമുണ്ടാകും. ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തല സർക്കാരിനെതിരെ ആഞ്ഞടിച്ചത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

chennithala

നാലു വർഷം മുഖ്യമന്ത്രിയുടെ ഓഫിസിനെ ഭരിച്ച പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ ഒടുവിൽ അറസ്റ്റിലായി. ഉപ്പുതിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങൾ എൽ.ഡി.എഫ് സർക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരൻ ഇതിലെ ഒരു കണ്ണി മാത്രമാണ്.

കോവിഡ് കാലം പോലും മോഷണത്തിന്റെ സുവർണാവസരമാക്കി മാറ്റിയ ഈ സംഘത്തിൽ പ്രതികൾ ഇനിയുമുണ്ടാകും. ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+