കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ

Google Oneindia Malayalam News

ദില്ലി; മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ട് പിന്നാലെ ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കൊച്ചിയിലെ ഓഫീസിൽ ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇപ്പോൾ അറസ്റ്റ്.

xm-sivasankar-159

ഹൈക്കോടതി ഹർജി തള്ളിയതോടെ വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ സമൻസ് കൈമാറി ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിൽ എടുത്തത്.തുടർന്ന് ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊച്ചിയിൽ എത്തിയിരുന്നു. തുടർന്ന് രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രോസിക്യൂട്ടറെ വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന്

കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേൽ ചുമത്തിയിരിക്കുന്നത്.ശിവശങ്കറിനെ നാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.സ്വർണക്കടത്ത് കേസിന്റെ ഗൂഡാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയതെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം. അതേസമയം ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാനസര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തുശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

കൊവിഡ് വാക്സിൻ ഡിസംബറോടെ തയ്യാറാവും.. 2021ഓടെ ലഭ്യമാകുമെന്നുംസെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികൊവിഡ് വാക്സിൻ ഡിസംബറോടെ തയ്യാറാവും.. 2021ഓടെ ലഭ്യമാകുമെന്നുംസെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

 ആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർ ആരോഗ്യ സേതു ആപ് നിർമ്മിച്ചത്... വിവാദങ്ങൾക്ക് പിന്നാലെ മറുപടിയുമായി കേന്ദ്രസർക്കാർ

ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്

English summary
M Sivashankar arrested by ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X