ശിവശങ്കർ മഹാനാണ്..നമ്പി നാരായണനാണ്, ഇപ്പോ എന്തായി ഇടത് ക്യാപ്‌സൂള്‍ ത്രയങ്ങളെ; പരിഹസിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകള്‍ക്ക് മുമ്പാണ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കസ്റ്റഡിയിലെടുത്തത്.
രാവിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിലുന്നു ഇഡിയുടെ നടപടി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളും പരിഹസാവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പ്രധാന നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്..

രാജിവച്ച് പുറത്തുപോകണം
മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ഹൃദയവുമായിരുന്ന, അദ്ദേഹത്തിന്റെ ഓഫിസ് നിയന്ത്രിച്ചിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഇ.ഡി. കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇനിയെങ്കിലും നാണമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവച്ച് പുറത്തുപോകണം. എം.എല്‍.എമാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറാന്‍ സാധിക്കാത്ത സാചര്യമാണുള്ളത്. അവിടെയാണ് കൊള്ളക്കാരും കള്ളന്മാരും വിലസിനടന്നതെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ആരുടെ നെഞ്ചിടിപ്പാണ് കുടുന്നത്
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന വിധി. കേരളത്തിലെ ഏറ്റവും പ്രബലമായ ഓഫീസില്‍ തന്ത്ര പ്രധാന സ്ഥാനത്തിരുന്ന അമിതാധികാരങ്ങളുണ്ടായിരുന്ന വ്യക്തി കേരളത്തില്‍ കളളക്കടത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ മാത്രം വന്ന ഒരു സംഘത്തിലെ കണ്ണിയായി മാറി എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിരിക്കുന്നു- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പരിഹസിച്ച് ബല്‍റാം
ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരെ പരിഹാസവുമായാണ് ബല്‍റാം രംഗത്തെത്തിയത്. ശിവശങ്കര്‍ മഹാനാണ്.
ശിവശങ്കര്‍ നമ്പി നാരായണനാണ്..ശിവശങ്കര്‍ വികസന നായകനാണ്...ശിവശങ്കര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം അറബിക്കടലില്‍ മുങ്ങിത്താഴുമായിരുന്നു- ബല്‍റാം പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

തുടരുന്നില്‍ അര്‍ത്ഥമില്ല
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുകൂടി ഇതുവരെ ഇടതുപക്ഷം പറഞ്ഞത് ന്യായങ്ങള്‍ അസ്തമിക്കുകയാണ്. സ്വന്തം ഓഫീസിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ നടത്തിയ തെറ്റുകള്‍ക്ക് നേരിട്ടോ അല്ലാതെയോ കേരള മുഖ്യമന്ത്രി കൂടി ഉത്തരവാദിയാണ്. കേരള ജനതയ്ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല- കെഎസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബി ഗോപാലകൃഷ്ണന്റെ പ്രതികരണം
സര്‍ക്കാരിനെ പരിഹസിച്ചായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഒടുവില്‍ പിണറായിയുടെ പിടിവള്ളി പൊട്ടി, ശിവശങ്കരന്‍ അറസ്റ്റിലായി.ഹൊ, എന്തൊരു പൊളിയായിരുന്നു സ്വരാജ്, രാജേഷ്, റഹിം ക്യാപ്‌സൂള്‍ത്രയങ്ങളുടെ അവകാശവാദങ്ങള്‍, കേസ്സ് ഇല്ല, തെളിവ് ഇല്ല, അറസ്റ്റ് ഇല്ല, എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും പരാജയപ്പെട്ടു

ഇപ്പോ എന്തായി ഇടത് ത്രയങ്ങളെ
ശിവശങ്കരിന് ജാമ്യവും കിട്ടും,,,,, ഇപ്പോ എന്തായി ഇടത് ത്രയങ്ങളെ,,,, നോക്കിക്കൊ അടുത്ത അറസ്റ്റ് ആരുടേതെന്ന് കാത്തിരുന്ന് കൗണ്ട് ടൗണ്‍ ആരംഭിച്ചൊളു,,,, ആര്? എന്ന് ?ഇത് മാത്രമെ ഇനി ഊഹിക്കേണ്ടതൊള്ളു. അവസാനം മാടമ്പി തമ്പുരാനും കേന്ദ്ര ഏജന്‍സിയുടെ മുന്‍പില്‍,, ക്ഷ,,,, വരക്കും വരപ്പിക്കും- ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാലാ കയ്യിൽ നിന്ന് പോയേക്കും; എൽഡിഎഫിനെ ഞെട്ടിക്കാൻ എൻസിപി, നിർണായക നീക്കവുമായി രണ്ട് വിഭാഗങ്ങൾ
'പോകുമ്പോൾ ആ ജോസ് മോനെയും ഒപ്പം കൂട്ടണം;ഒറ്റ അപേക്ഷ, തലയിൽ മുണ്ടിട്ട് പോയേക്കരുത്';പരിഹസിച്ച് ഫിറോസ്
ശിവശങ്കറിന്റെ കസ്റ്റഡി: ഇനിയെങ്കിലും നാണമുണ്ടെങ്കില്‍ പിണറായി രാജിവച്ച് പുറത്തുപോകണമെന്ന് ചെന്നിത്തല