• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇല്ല,നമ്മൾ തോൽക്കില്ല..നമ്മളൊരുമിച്ച് അതിജീവിയ്ക്കും',വൈറലായി എം സ്വാരജിന്റെ കുറിപ്പ്

  • By Aami Madhu

കൊച്ചി; സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി പിടിക്കാനാണ് സർക്കാർ ഉത്തരവിട്ടത്.ഇതിനെതിരെ ചില അധ്യാപക സംഘടനകൾ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.അതേസമയം പ്രളയകലാത്തിന് സമാനമായ രീതിയിൽ എല്ലാ വിവാദങ്ങളേയും തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനങ്ങൾ ഒഴുകുകയാണെന്ന് പറയുകയാണ് എം സ്വരാജ് എംഎൽഎ.

ഇന്ന് വിവാഹിതനായ നടൻ മണികഠ്ണൻ ഉൾപ്പെടെ സംഭാവന നൽകിയവരെ കുറിച്ച് എംഎൽഎ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം

 മണികണ്ഠന്റെ വിവാഹം

മണികണ്ഠന്റെ വിവാഹം

നമ്മൾ അതിജീവിയ്ക്കും ....ലോകമാകെ മനുഷ്യരൊന്നായി പൊരുതുകയാണ് . മഹാമാരിയെ ചെറുക്കാൻ ഓരോരുത്തരും അവരവർക്കാവും വിധം പ്രയത്നിയ്ക്കേണ്ട സമയമാണിത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിയാവുന്ന സംഭാവനകൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഹൃദയം കൊണ്ടാണ് കേരളം കേട്ടത്.'കമ്മട്ടിപ്പാട ' ത്തിലൂടെ ചലച്ചിത്രാസ്വാദകരുടെ മനംകവർന്ന ചലച്ചിത്ര താരം ശ്രീ .മണികണ്ഠൻ്റെ വിവാഹമായിരുന്നു ഇന്ന്‌.

ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തിയത്. വിവാഹ ചിലവുകൾക്കായി കരുതി വെച്ച തുകയിൽ നിന്നും 50,000 രൂപ വിവാഹ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നവദമ്പതികൾ സംഭാവന നൽകി. തൃപ്പൂണിത്തുറക്കാരനായ മണികണ്ഠനും നവവധുവും നമ്മുടെ നാടിനാകെ അഭിമാനമായി മാറിയിരിയ്ക്കുന്നു.

 ഏഴു പവനോളം തൂക്കമുള്ള സ്വർണമാല

ഏഴു പവനോളം തൂക്കമുള്ള സ്വർണമാല

പ്രളയകാലത്ത് ഏഴു പവനോളം തൂക്കമുള്ള സ്വർണമാല ദുരിതാശ്വാസ നിധിയിലേയ്ക്ക്സം ഭാവന ചെയ്ത മരടിലെ ശ്രീമതി ജൂബിലിയുടെ ഭർതൃമാതാവ് 83 വയസുള്ള ശ്രീമതി വള്ളി കുമാരൻ ഇന്നു കാലത്ത് അവരുടെ സ്വർണാഭരണങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് തരികയുണ്ടായി. മൂന്നു പവൻ തൂക്കമുള്ള രണ്ടു വളയും മോതിരവുമാണ് സന്തോഷത്തോടെ ആ അമ്മ നൽകിയത്. പ്രളയകാലത്ത് തൻ്റെ വാർദ്ധക്യകാല പെൻഷനും ഇതുപോലെയവർ സംഭാവന ചെയ്തിരുന്നു.

 10,100 രൂപ സംഭാവന നൽകാൻ

10,100 രൂപ സംഭാവന നൽകാൻ

മണികണ്ഠൻ്റെ വിവാഹ വേദിയിൽ നിന്നും സംഭാവന കൈപ്പറ്റിയ ശേഷം മടങ്ങുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു ഫോൺ കോൾ വന്നത്. മരട് സ്വദേശിയായ ശ്രീ.രഞ്ജിത്താണ് വിളിയ്ക്കുന്നത്. മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ: കെ.കെ.ദിവാകരൻ്റെ മകനാണദ്ദേഹം. സർവീസിൽ നിന്നും വിരമിച്ച ശേഷം പിതാവിൻ്റെ പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിയ്ക്കുകയാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന അദ്ദേഹത്തിന് ലോക്ക്ഡൗണിന് മുമ്പ് ഫീസിനത്തിൽ ലഭിച്ച 10,100 രൂപ സംഭാവന നൽകാൻ താൽപര്യമുണ്ടെന്ന് പറയാനാണ് വിളിച്ചത്. അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ചെക്ക് സ്വീകരിച്ചു.

 12,500 തേങ്ങയാണ് അദ്ദേഹം നൽകിയത്

12,500 തേങ്ങയാണ് അദ്ദേഹം നൽകിയത്

നേരെ പോയത് പൂത്തോട്ടയിലേയ്ക്കാണ് അവിടെ കർഷകനും കർഷക സംഘം നേതാവുമായ സ. എം.പി നാരായണ ദാസ് തൻ്റെ കൃഷിയിടത്തിലെ തെങ്ങുകളിൽ നിന്നും ഇത്തവണ ലഭിച്ച ആദായം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. 12,500 തേങ്ങയാണ് അദ്ദേഹം നൽകിയത്. ബഹു . കൃഷി വകുപ്പു മന്ത്രി സ. വി എസ്. സുനിൽകുമാറും , സി പി ഐ (എം) ജില്ലാ സെക്രട്ടറി സ. സി എൻ.മോഹനനും ചേർന്നാണ് നാളികേരം ഏറ്റുവാങ്ങിയത്.

 വികലാംഗ പെൻഷൻ

വികലാംഗ പെൻഷൻ

മരട് സ്വദേശികളായ ദമ്പതികൾ ഐ.ജി ശിവജിയും ടി.പി സലോമിയും ഇരുവരുടെയും ഒരു മാസത്തെ പെൻഷൻ തുകയായ 46,943 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകിയത്. ഇന്നു രാവിലെ ചെക്കുകൾ കൈമാറി.വൈറ്റില പൊന്നുരുന്നിയിലെ കാട്ടുനിലത്ത് ഷിൻസി സുരേന്ദ്രൻ തൻ്റെ ജന്മദിനാഘോഷം വേണ്ടെന്നു വെച്ച് ആഘോഷത്തിന്നായി കരുതിയിരുന്ന 10001 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി .നെട്ടൂരിലെ 86 വയസുള്ള ഭിന്നശേഷിക്കാരിയായ സരസ്വതി ബ്രാഹ്മണിയമ്മ തൻ്റെ രണ്ടു മാസത്തെ വികലാംഗ പെൻഷനാണ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ നൽകിയത്.

 8500 രൂപയാണ്

8500 രൂപയാണ്

നെട്ടൂരിൽ തന്നെയുള്ള കെ.പി ഷൺമുഖനും തൻ്റെ രണ്ടു മാസത്തെ വാർദ്ധക്യകാല പെൻഷൻ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകി. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ് ഷൺമുഖൻ . ലോക്ക് ഡൗണായതിനാൽ ലോട്ടറി കച്ചവടം നിലച്ചിരിയ്ക്കുമ്പോഴും തൻ്റെ വാർദ്ധക്യകാല പെൻഷൻ നാടിനു വേണ്ടി നൽകാൻ സ്വമേധയാ അദ്ദേഹം മുന്നോട്ടു വരികയായിരുന്നു.നെട്ടൂരിലെ താമരക്കുളത്ത് ശ്രീമതി .കെ .ടി.രാധ തൻ്റെ വാർദ്ധക്യകാല പെൻഷൻ കുടിശിക സഹിതം സർക്കാർ അനുവദിച്ചത് പൂർണമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. 8,500 രൂപയാണ് സംഭാവനയായി നൽകിയത്.

 ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

എരൂർ അമേപ്പുറത്ത് വീട്ടിൽ തിബിൻ കുമാറിൻ്റെ മക്കളായ സ്വാതിയും ശ്രുതിയും തങ്ങൾക്ക് കിട്ടിയ വിഷുക്കൈനീട്ടവും സമ്പാദ്യക്കുടുക്കയിലെ പണവും പടക്കം പൊട്ടിയ്ക്കാൻ മാറ്റി വെച്ച തുകയും ചേർത്ത് 5,010 രൂപ ദുരിതാശ്വസ നിധിയിലേയ്ക്ക് നൽകി.ഉദയംപേരൂരിലെ നെട്ടാനക്കുഴിയിൽ ഘോഷ് കുമാറിൻ്റെ മക്കളായ മീനാക്ഷിയും മാളവികയും തങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ 2400 രൂപയും അമ്മൂമ്മ കനകമ്മയുടെ വാർദ്ധക്യകാല പെൻഷനും ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

 വിഷുക്കൈനീട്ടവും

വിഷുക്കൈനീട്ടവും

പനങ്ങാട് ചേപ്പനത്ത് സി പി ഐ (എം) ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ്റെ മകൾ നിളയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച 1180 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.എരൂരിലെ അയൽക്കാരായ കൊച്ചു കൂട്ടുകാർ കാർത്തിക D/o ജയേഷ്,നിരഞ്ജന ബൈജു D/o ബൈജു ,അനന്തു രാജീവൻ s/o രാജീവൻ ,ജിറോഷ് എം എക്സ് s/o സേവ്യർ ,മാധവ് പ്രകാശ് s/o സന്തോഷ് ,

ക്രിസ്റ്റി സേവ്യർ s/o സേവ്യർ എന്നിവർ തങ്ങളുടെ വിഷുക്കൈനീട്ടമായി 730 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.തിരുവാങ്കുളം സ്വദേശി മധു മാധവൻ്റെ മകൾ നക്ഷത്ര മധുവിന് വിഷുക്കൈനീട്ടമായി ലഭിച്ച 1000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

 പെൻഷൻ തുകയിൽ നിന്ന്

പെൻഷൻ തുകയിൽ നിന്ന്

പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി കൂടിയായ തൃപ്പൂണിത്തുറയിലെ ശ്രീ.രാമചന്ദ്രൻ നായർ പെൻഷനിൽ നിന്നും 15,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. എല്ലാ പെൻഷൻകാരും ആവുംവിധം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് അഭ്യർത്ഥിയ്ക്കുന്നു.

അഭിഭാഷകനായ നെട്ടൂരിലെ ടി.ആർ. ഹരികൃഷ്ണൻ 5000 രൂപ സംഭാവന നൽകി.സഹോദരി ടി.ആർ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള കമൽ റസ്റ്റ് ഹൗസ് പൂർണമായും ആരോഗ്യ പ്രവർത്തകർക്ക് താമസിയ്ക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള സമ്മതപത്രവും നൽകി.എരൂർ കണിയാമ്പുഴയ്ക്കടുത്ത് താമസിയ്ക്കുന്ന പെൻഷൻകാരനായ പാലപ്പറമ്പിൽ അനിയപ്പൻ 15,000 രൂപ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ കൈമാറി.

 മാഷ് പറഞ്ഞത്

മാഷ് പറഞ്ഞത്

ഷിപ്പ് യാർഡിലെ ഫയർ വാച്ച്മാനായ നെട്ടൂർ വെളിപറമ്പിൽ വി.കെ സുരേഷ് 5000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സന്തോഷപൂർവം കൈമാറി.ബാലസംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയിലെ കൂട്ടുകാർ 25000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൻ്റെയും ജീവനക്കാരുടെയും സംഭാവനയായി 30 ,90 ,502 രൂപ ബാങ്ക് ചെയർമാൻ സ. സി.എൻ സുന്ദരൻ കൈമാറി.ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻ്റെറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഇ.ജി ബാബുവിൻ്റെ ഫോൺ കോൾ വന്നത് .അധ്യാപകൻ എന്ന നിലയിൽ ഈ മാസത്തെ ശമ്പളം കൈപ്പറ്റുന്നത് ജോലി ചെയ്യാതെയാണെന്നും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് ശരിയല്ലെന്നും

ആ തുക പൂർണമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്കു നൽകാൻ ഉദ്ദേശിയ്ക്കുന്നുവെന്നുമാണ് ബാബു മാഷ് പറഞ്ഞത്.

 ഒരു മാസത്തെ ശമ്പളം

ഒരു മാസത്തെ ശമ്പളം

അദ്ദേഹത്തോടൊപ്പം ഭാര്യയും ഹൈസ്ക്കൂൾ വിഭാഗം അധ്യാപികയുമായ ശ്രീമതി എൻ എസ് അജിതയും ഈ മാസത്തെ ശമ്പളം പൂർണമായും നാടിനു വേണ്ടി നൽകുകയാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ.സി .ബീനയും തൻ്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചു . നാളെ കാലത്ത് മൂന്നു പേരിൽ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് അവരുടെ ഒരു മാസത്തെ ശമ്പളം ഏറ്റുവാങ്ങും.

മാതൃകകൾ തീർക്കുന്ന അധ്യാപകരുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്കിടയിലാണ് ബാബു മാഷും ബീന ടീച്ചറും അജിത ടീച്ചറും ശരിയായ അധ്യാപകമാതൃക സൃഷ്ടിയ്ക്കുന്നത്.

 നമ്മൾ തോൽക്കില്ല

നമ്മൾ തോൽക്കില്ല

ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള

സംഭാവന ജനപ്രതിനിധി എന്ന നിലയിൽ എൻ്റെ കയ്യിലേൽപിച്ചവരുടെ വിവരമാണ് മുകളിൽ കൊടുത്തത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നല്ല വരില്ല നൂറുകണക്കിനാളുകൾ ബാങ്ക് വഴിയും മറ്റും ദുരിതാശ്വാസ നിധിയിലേയ്ക്ക് അകമഴിഞ്ഞ സംഭാവനകൾ ഇതിനോടകം നൽകിയിട്ടുണ്ട്. പലരും ആ വിവരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. നാം നമ്മുടെ കടമ നിർവഹിയ്ക്കുകയാണ്.

മുകളിൽ പേരു പറഞ്ഞവരാരും കോടീശ്വരന്മാരല്ല. സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. നാടിൻ്റെയും സഹജാതരുടെയും സങ്കടം കണ്ടപ്പോൾ വ്യക്തിപരമായ ദു:ഖങ്ങൾ മാറ്റി വെച്ച് മറ്റുള്ളവർക്കു വേണ്ടി ഉള്ളതെല്ലാമെടുത്ത് തന്നവരാണ് ...

ക്ഷേമപെൻഷൻ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന അമ്മൂമ്മമാരും അപ്പൂപ്പൻമാരും വിഷുക്കൈനീട്ടവുമായി ഓടിയെത്തുന്ന കുഞ്ഞുങ്ങളുമുള്ള ഈ നാടെങ്ങനെയാണ് തോൽക്കുക ?ഇല്ല , നമ്മൾ തോൽക്കില്ല .

നമ്മളൊരുമിച്ച് അതിജീവിയ്ക്കും.

English summary
M swaraj about CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X