Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കള്ളമാണ്... മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന വിചിത്ര കഥ; പൊളിച്ചടുക്കി എം സ്വരാജ്

കൊച്ചി: 1987 ലെ തിരഞ്ഞെടുപ്പില്‍ കെആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിട്ടും, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ല എന്നത് ഒരു ആക്ഷേപമായി അന്നുമുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്ന ഒന്നാണ്. അന്ന് ഇകെ നായനാരെ ആണ് എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കിയത്.

എന്നാല്‍ ഗൗരിയമ്മയെ ഒഴിവാക്കാന്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇകെ നായനാരെ മുഖ്യമന്ത്രിയാക്കി എന്നാണ് മലയാള മനോരമയിലെ ഒരു വാര്‍ത്ത. ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എം സ്വരാജ്. മനോരമ മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും എല്ലാം കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ഇത് കള്ളമാണ്

ഇത് കള്ളമാണ്

ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ട്.

മനോരമയിലെ വിചിത്ര കഥ

മനോരമയിലെ വിചിത്ര കഥ

അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ.....! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് .

തിരുത്താൻ വയ്യാത്തവർ

തിരുത്താൻ വയ്യാത്തവർ

ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ ... പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ?
സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.

സത്യം ഇതാണ്

സത്യം ഇതാണ്

1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ൽ ഇല്ല.

ഇതാണ് സത്യം .

ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+