തൃപ്പൂണിത്തുറയുടെ എംഎല്‍എ ആയി എം സ്വരാജ് തിരികെ വരുമോ? കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി
കൊച്ചി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും, ആ വിജയത്തിന്റെ മാറ്റ് കുറച്ചത് തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോല്‍വി ആയിരുന്നു. 992 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിനോട് എം സ്വരാജ് തോറ്റത്.
കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ടഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിശദാംശങ്ങള്‍ നോക്കാം...

അയ്യപ്പന് ഒരു വോട്ട്
അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു എന്നാണ് എം സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ഒപ്പം ചിത്രങ്ങളും
ഇത്തരം സ്ലിപ്പുകളില്‍ അയ്യപ്പന്റെ ചിത്രവും അച്ചടിച്ചിരുന്നു. കെ ബാബുവിന്റെ പേരിനും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവും അയ്യപ്പന്റെ ചിത്രവും ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇത്തരം ഒരു ആരോപണം ഇയര്‍ന്നിരുന്നു.

അയ്യപ്പനും സ്വരാജും
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരം നടക്കുന്നത് ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന രീതിയിലും പ്രചാരണം നടക്കു എന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. എം സ്വരാജ് ജയിച്ചാല്‍ അത് അയ്യപ്പന്റെ തോല്‍വിയായിരിക്കുമെന്നും കെ ബാബു പ്രചിരിപ്പിച്ചു എന്നും സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

തുടക്കം മുതലേ
തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭ ഘട്ടം മുതലേ ഇത്തരം ഒരു വിഷയം നിലനിന്നിരുന്നു. ശബരിമല വിവാദ കാലത്ത് എം സ്വരാജ് നടത്തിയ പ്രസംഗങ്ങളായിരുന്നു എതിര്പക്ഷക്കാര് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. എം സ്വരാജിന് അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.

തിരിച്ചുവരവ്
2016 ലെ തിരഞ്ഞെടുപ്പില്‍ ശക്തനായ കെ ബാബുവിനെ അട്ടിമറിച്ചാണ് എം സ്വരാജ് തൃപ്പൂണത്തുറയില്‍ വിജയിച്ചത്. ബാര്‍ കോഴ അടക്കമുള്ള വലിയ വിവാദങ്ങള്‍ കെ ബാബു നേരിടുന്ന സമയമായിരുന്നു അത്. അതിന് ശേഷം 2021 ലെ തിരഞ്ഞെടുപ്പുകാലത്താണ് ബാബു വീണ്ടും സജീവമാകുന്നത്.

992 വോട്ടുകളുടെ ഭൂരിപക്ഷം
2016 ല്‍ 4,467 വോട്ടുകള്‍ക്കായിരുന്നു എം സ്വരാജ്, കെ ബാബുവിനെ അട്ടിമറിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ തുറവൂര്‍ വിശ്വംഭരന് അന്ന് 29,843 വോട്ടുകള്‍ നേടിയിരുന്നു. 2021 ല്‍ 992 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിന്റെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ കെഎസ് രാധാകൃഷ്ണന്റെ വോട്ട് 23,756 ആയി കുറയുകയും ചെയ്തു. കെ ബാബുവിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു നോട്ടയ്ക്ക് കിട്ടിയത്- 1089 വോട്ടുകള്‍.

അസാധുവായ വോട്ടുകള്‍
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 1071 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ല എന്ന ആരോപണവും സിപിഎം ഉന്നയിക്കുന്നുണ്ട്. 80 വയസ്സ് കഴിഞ്ഞവരുടെ വോട്ടുകളാണ് ഇത്തരത്തില്‍ എണ്ണാതെ മാറ്റിവച്ചത്. സീല്‍ പതിക്കാത്തതിന്റെ പേരിലായിരുന്നു ഈ നടപടി. ഈ വിഷയവും കോടതിയില്‍ ഉന്നയിക്കുമെന്ന് സിപിഎം അന്ന് വ്യക്തമാക്കിയിരുന്നു.

റദ്ദാക്കിയ ചരിത്രങ്ങള്‍
2016 ലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന കേസില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനായിക്കിയിരുന്നു. 1977 ലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കെഎം മാണിയുടേയും സിഎച്ച് മുഹമ്മദ് കോയയുടേയും അംഗത്വം ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാനായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications