കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ പീഡനം: ഉന്നതതല അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ യോഗ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നുവെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതാണ്. പെണ്‍കുട്ടികളെ മതംമാറ്റുക മാത്രമല്ല ലൈംഗിക പീഡനം ഉള്‍പ്പെടെ ഉള്ളവ ഈ യോഗ കേന്ദ്രത്തില്‍ നടക്കുന്നതായി ആരോപണമുണ്ട്. യോഗ കേന്ദ്രത്തിന് എതിരെ ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്ഥലം എംഎല്‍എ എം സ്വരാജ്.

ദിലീപിനെ രക്ഷിക്കാൻ ഗൂഢനീക്കം.. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു? ജനപ്രിയനെ പൂട്ടാനാവില്ല?ദിലീപിനെ രക്ഷിക്കാൻ ഗൂഢനീക്കം.. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു? ജനപ്രിയനെ പൂട്ടാനാവില്ല?

ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ

ഉന്നതതല അന്വേഷണം വേണം

ഉന്നതതല അന്വേഷണം വേണം

വിവാദ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. ഇപ്പോള്‍ നടക്കുന്ന അന്വേഷണം അപര്യാപ്തമാണെന്ന് സ്വരാജ് ആരോപിക്കുന്നു.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സ്വരാജ് മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി അയച്ചിരിക്കുകയാണ്. പരാതി ഗൗരവത്തില്‍ കണ്ട് അന്വേഷണം നടത്തണമെന്നാണ് സ്വരാജ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.

നിരവധി പരാതികള്‍

നിരവധി പരാതികള്‍

യോഗ സെന്ററിനെതിരെ ആദ്യം മതം മാറ്റത്തിന് ശ്രമം നടത്തിയ പെണ്‍കുട്ടിയാണ് രംഗത്ത് വന്നതെങ്കിലും പിന്നീട് നിരവധി പരാതികള്‍ ഉയര്‍ന്നു വന്നു. നിലവില്‍ ഈ കേസ് ഉദയം പേരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

പരാതിയുടെ വ്യാപ്തി കൂടി

പരാതിയുടെ വ്യാപ്തി കൂടി

എന്നാല്‍ മനുഷ്യാവകാശ ലംഘനവും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ ഉന്നത അന്വേഷണമാണ് വേണ്ടതെന്ന് മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിലില്‍ എം സ്വരാജ് ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ വ്യാപ്തി കൂടിയിരിക്കുകയാണ്.

അന്വേഷണം മുന്നോട്ട് പോകുന്നില്ല

അന്വേഷണം മുന്നോട്ട് പോകുന്നില്ല

നിലവില്‍ 6 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണം കാര്യമായി മുന്നോട്ട് പോകുന്നില്ല എന്നാണ് ആക്ഷേപം. യോഗ കേന്ദ്രം ഉദയം പേരൂര്‍ പഞ്ചായത്ത് അടച്ച് പൂട്ടിയിരുന്നു.

English summary
M Swaraja filed complaint to CM for high level investigation against Thripunithura Ghar wapsi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X