ഇതെന്തൊര് 'തള്ളാണ്' രാജുവേട്ടാ, സിപിഐ ജില്ലാ സെക്രട്ടറിയോട് എം സ്വാരാജിന്റെ ചോദ്യം!
കൊച്ചി: ഒരു മുന്നണിയിലാണെങ്കിലും എറണാകുളം ജില്ലയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഉടക്കിലാണ്. സിഎമ്മില്‍ നിന്ന് പുറത്ത് പോയവരെ സിപിഐ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. സിപിഐ ജില്ലാകമ്മറ്റിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് എന്നിവര്‍ രൂക്ഷ വിമര്‍ശനവുമായി വന്നിരുന്നു.
എം സ്വാരാജിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. വീണ്ടും സിപിഐക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വരാജ്. പച്ച കള്ളം പറയുന്നവരാണ് എറണാകുള്ളത്ത് സിപിഐയെ നയിക്കുന്നതെന്നാണ് എം സ്വരാജിന്റെ ആരോപണം.

തന്റേ ഫേസ്ബുക്ക് പേജിലൂടെ സിപിഐയെയും ജില്ലാ സെക്രട്ടറി പി രാജുവിനെയും രൂക്ഷമായി പരിഹസിക്കുകയാണ് സ്വരാജ്. എങ്കിലും എന്റെ രാജ്വേട്ടാ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് പി രാജുവിന്റേതായി പുറത്തു വന്ന പ്രസ്താവന വായിച്ചു. ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ എന്നാണ് സ്വരാജിന്റെ ചോദ്യം.
സ്വരാജിന്റെ പോസ്റ്റ് ഇങ്ങനെയാണ്; സിപിഎമ്മില്‍ ഗ്രൂപ്പിസവും, വ്യക്തി പൂജയുമാണെന്ന് ഞാന്‍ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞത്രെ ....! കാല്‍ നൂറ്റാണ്ടായി സിപിഐ യുടെ ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ച ആള്‍ സിപിഐ വിട്ട് സിപിഎം വേദിയില്‍ കടന്നു വന്നതിന്റെ വിഭ്രാന്തി കൊണ്ടാണെങ്കിലും ഇങ്ങനെയൊക്കെ വെച്ചു കാച്ചാമോ?
ജീവിതത്തില്‍ ഇന്നുവരെ, എന്നു വെച്ചാല്‍ ഈ കുറിപ്പെഴുതുന്ന നിമിഷം വരെ സിപിഐ യുടെ ഒരു ഓഫീസിലും കടന്നു ചെന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍. സിപിഐ ഓഫീസില്‍ കാലുകുത്തില്ലെന്ന ശപഥമെടുത്തതു കൊണ്ടൊന്നുമല്ല. പോകേണ്ട ആവശ്യം വന്നിട്ടില്ല. അത്ര മാത്രം.
പി രാജു എന്ന മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നതു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫീസില്‍ ഞാന്‍ പോയിട്ടില്ല. ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ ഓഫീസിലെത്തി വോട്ടു ചോദിക്കുന്നത് അവരെ അവിശ്വസിക്കുന്നതിന് തുല്യമല്ലേ. അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്. അതേതായാലും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.
Read Also: ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...
ഏതായാലും സിപിഎമ്മിനെക്കുറിച്ച് എനിക്കുള്ള പരാതികള്‍ക്ക് പരിഹാരം തേടി ഞാന്‍ സിപിഐ ഓഫീസിലെത്തി എന്നൊക്കെ പറയാന്‍ കാണിച്ച ആ തൊലിക്കട്ടിക്ക് നോബല്‍ സമ്മാനം കൊടുത്താലും മതിയാവില്ല. ഇങ്ങനെ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് ജില്ലയില്‍ സിപിഐ യെ നയിക്കുന്നതെങ്കില്‍ സംശയിക്കാനില്ല ' ദേശീയ ജനാധിപത്യ വിപ്ലവം 'എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കാനിടയുണ്ടെന്ന് സ്വരാജ് പറയുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications