ഡിവൈഎഫ്ഐ രക്ഷാബന്ധന് മഹോത്സവം നടത്തിയോ? എം സ്വരാജ് പറയുന്നു
തിരുവനന്തപുരം: ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ ഡിവൈഎഫ്ഐ രക്ഷാബന്ധന് മഹോത്സവം നടത്തിയതായി കാട്ടി ഫേസ്ബുക്കില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. സംഘപരിവാര്‍ സംഘടനകളാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
വളരെ ആസൂത്രിതമായി ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജപോസ്റ്ററും ബോര്‍ഡുമൊക്കെ ഫോട്ടോഷോപ്പ് തരികിടയിലൂടെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് പതിവായിരിക്കുന്നു. തരംതാഴ്ന്ന നുണപ്രചരണത്തിനും വ്യക്തിഹത്യ നടത്താനും പച്ചക്കള്ളം പ്രചരിപ്പിക്കാനും ഒക്കെ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ചിലര്‍ സൈബര്‍ സ്പേസില്‍ സജീവമാണ്. ഇത്തരം കള്ളനാണയങ്ങള്‍ മനുഷ്യരുടെയാകെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് സ്വരാജ് പറയുന്നു.

മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരും ഇത്തരം വികൃത സൃഷ്ടികളില്‍ കാണാം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കന്മാരുടെയൊന്നും പേരില്ല എന്നതും ശ്രദ്ധേയമാണ്. വ്യാജ ബോര്‍ഡില്‍ പരാമര്‍ശിക്കുന്ന മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ പേരുള്ള ഒരുസ്ഥലത്തും ഇത്തരത്തില്‍ ഒരു പരിപാടിയും സംഘടിപ്പിക്കപ്പെട്ടിട്ടില്ല.
ഇത്തരം കലാപരിപാടികളെല്ലാം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും അവരുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുള്ള ആര്‍ഷഭാരത പ്രചരണപരിപാടിയാണെന്ന് ദയവായി മനസ്സിലാക്കണം.ചിന്തയിലും രക്തത്തിലും വിഷം പേറുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഇത്തരം വിഷപ്രചരണത്തില്‍ വീണുപോകുന്നവര്‍ സത്യം മനസിലാക്കണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പെന്നും സ്വരാജ് വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications