കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ രക്ഷാബന്ധന്‍ മഹോത്സവം നടത്തിയോ? എം സ്വരാജ് പറയുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ ഡിവൈഎഫ്‌ഐ രക്ഷാബന്ധന്‍ മഹോത്സവം നടത്തിയതായി കാട്ടി ഫേസ്ബുക്കില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. സംഘപരിവാര്‍ സംഘടനകളാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

വളരെ ആസൂത്രിതമായി ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജപോസ്റ്ററും ബോര്‍ഡുമൊക്കെ ഫോട്ടോഷോപ്പ് തരികിടയിലൂടെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് പതിവായിരിക്കുന്നു. തരംതാഴ്ന്ന നുണപ്രചരണത്തിനും വ്യക്തിഹത്യ നടത്താനും പച്ചക്കള്ളം പ്രചരിപ്പിക്കാനും ഒക്കെ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ചിലര്‍ സൈബര്‍ സ്‌പേസില്‍ സജീവമാണ്. ഇത്തരം കള്ളനാണയങ്ങള്‍ മനുഷ്യരുടെയാകെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് സ്വരാജ് പറയുന്നു.

rakhi3

മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരും ഇത്തരം വികൃത സൃഷ്ടികളില്‍ കാണാം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കന്മാരുടെയൊന്നും പേരില്ല എന്നതും ശ്രദ്ധേയമാണ്. വ്യാജ ബോര്‍ഡില്‍ പരാമര്‍ശിക്കുന്ന മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ പേരുള്ള ഒരുസ്ഥലത്തും ഇത്തരത്തില്‍ ഒരു പരിപാടിയും സംഘടിപ്പിക്കപ്പെട്ടിട്ടില്ല.

ഇത്തരം കലാപരിപാടികളെല്ലാം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും അവരുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുള്ള ആര്‍ഷഭാരത പ്രചരണപരിപാടിയാണെന്ന് ദയവായി മനസ്സിലാക്കണം.ചിന്തയിലും രക്തത്തിലും വിഷം പേറുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഇത്തരം വിഷപ്രചരണത്തില്‍ വീണുപോകുന്നവര്‍ സത്യം മനസിലാക്കണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പെന്നും സ്വരാജ് വ്യക്തമാക്കി.

English summary
M Swaraj facebook post over dyfi raksha bandhan celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X