Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്തവണ ആര്‍ക്കും കയ്യബദ്ധം പറ്റാതിരിക്കട്ടെ'.. പവന്‍ കുമാര്‍ സംഭവം ഓര്‍മ്മിപ്പിച്ച് എം സ്വരാജ്

ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തപോയതിന് യുപി സ്വദേശിയായ പവന്‍ കുമാര്‍ തന്‍റെ വിരല്‍ മുറിച്ച് കളയുകയായിരുന്നു.വോട്ട് ചെയ്തതുപോയത് ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്ന് മനസ്സിലാക്കിയ പവന്‍ കുമാര്‍ പോളിങ് ബൂത്തില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മഷി പുരട്ടിയ ചൂണ്ട് വിരല്‍ മുറിക്കുകയായിരുന്നു. രാണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ഓരോരുത്തരും ഓര്‍ക്കേണ്ടതാണിതെന്ന് എം സ്വരാജ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

swarajpawan-

'പ്രായശ്ചിത്തമായി ഒരു വിരൽ അഥവാ ചോരയിലെഴുതിയ ഒരു സന്ദേശം.എം.സ്വരാജ്.ഇന്ത്യയിലെ ഓരോ വോട്ടറെയും ഇരുത്തിച്ചിന്തിപ്പിക്കന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ മണ്ഡലത്തിൽ നിന്നും പുറത്തുവന്നത്.

പവൻകുമാർ എന്ന 25 വയസുകാരനായ ഒരു വോട്ടർ വോട്ടു് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ വിരൽ തട്ടി BJP സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തപ്പെട്ടു.അബദ്ധത്തിലാണെങ്കിലും BJP യ്ക്ക് വോട്ടു ചെയ്തു പോയതിലുള്ള കുറ്റബോധവും നിരാശയും കാരണം ആ ചെറുപ്പക്കാരൻ സ്വന്തം വിരൽ മുറിച്ചു കളഞ്ഞുവത്രെ ..!

രാജ്യത്തെ എല്ലാ വോട്ടർമാർക്കും പവൻകുമാർ സ്വന്തം ചോരയിലെഴുതിയ തിരഞ്ഞെടുപ്പ് സന്ദേശമാണ് നൽകിയിരിക്കുന്നത്.ഇത്തവണ ആർക്കും കയ്യബദ്ധം പറ്റാതിരിക്കട്ടെ. രാജ്യം നിലനിൽക്കട്ടെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+