Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിഡിഎ ചെയർമാൻ ജോസഫൈനല്ല; നറുക്ക് എം സ്വരാജിന്? സിപിഎം നീക്കം ഇങ്ങനെ

കൊച്ചി; രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ വിവിധ ബോർഡ്, കോർപറേഷനുകളുടെ ചുമതല വഹിക്കുന്നവരെ മാറ്റി നിർത്താൻ സിപിഎം തിരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജിസിഡിഎ ചെയർമാനും സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോൾ പദവിക്കായി സിപിഎമ്മിൽ മുതിർന്ന നേതാക്കൾ ചരടുവലി നടത്തുന്നുണ്ട്. എന്നാൽ സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംഎല്‍എയുമായ സ്വരാജിന് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാനാണ് പാർട്ടി നീക്കം എന്നാണ് സൂചന.

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1

കഴിഞ്ഞ തവണ മതന്യൂനപക്ഷം മുൻനിർത്തിയായിരുന്നു ജിസിഡിഎ ചെയർമാനെ നിയമിച്ചത്. ജില്ലാ കമ്മിറ്റി അംഗമായ വി സലീമിനെയായിരുന്നു ചെയർമാനാക്കിയത്. എന്നാൽ ഭരണതുടർച്ച ലഭിച്ചതോടെ സലീമിനോട് പദവി ഒഴിയാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.ഇതോടെ മുതിർന്ന നേതാക്കളിൽ പലരും സീറ്റിനായി സമ്മർദ്ദം ശക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

2

നേരത്തേ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ എംസി ജോസഫൈനെ ജിസിഡിഎ ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നേരത്തേ പദവി വഹിച്ചുള്ള നേതാവാണ് ജോസഫൈൻ.എന്നാൽ ജിസിഡിഎ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായുള്ള ആലോചനകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ചെയർമാൻമാരാക്കിയേക്കുമെന്നുള്ള ചർച്ചകളും ഉയർന്നു.

3

അതേസമയം നിലവിൽ എം സ്വരാജിനെ അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. തൃപ്പൂണിത്തുറയിൽ ഇത്തവണ പരാജയപ്പെട്ട സ്വരാജിന് നിലവിൽ പദവികൾ ഒന്നും ഇല്ല. നേരത്തേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പിന്നീട് മുന്‍ എംപി കൂടിയായ കെകെ രാഗേഷിനായിരുന്നു നറുക്ക് വീണത്.

4

രണ്ടാം അങ്കത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും കെ ബാബുവിനോട് നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം സ്വരാജിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോൾ സ്വരാജ് ജിസിഡിഎ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

5

അതേസമയം മുന്‍ എംഎല്‍എ സിഎം ദിനേശ് മണി, കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ എബി സാബു,സികെ മണിശങ്കർ, കെജെ ജേക്കബ്, എൻസി മോഹനൻ എന്നിവരുടെ പേരുകളും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഉടൻ തന്നെ ചെയർമാനെ നിയമിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

Recommended Video

cmsvideo
    New lockdown guidelines to kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+