• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാലുവയസുകാരി മുതൽ തൊണ്ണൂറ്റിമൂന്നുകാരൻ വരെ, മനുഷ്യസ്നേഹത്തിൻ്റെ കണ്ണികൾ മുറിയുന്നില്ല...കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ദിവസേന നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനെ ചെയ്യുന്നത്. ഇവരുടെ പേരുകള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സംഭാവന ചെയ്യുന്നവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എം സ്വരാജ്.

മാനവരാശിയാകെ ദുരന്തമുഖത്ത് നില്‍ക്കുമ്പോഴാണ് ഓരോരുത്തരും എത്രമാത്രം മനുഷ്യത്വമുള്ളവരാണെന്നു തെളിയുന്നത്. മനുഷ്യ വിരുദ്ധതയുടെ വിവാദങ്ങള്‍ക്കു ചെവി കൊടുക്കാതെ മനുഷ്യ സ്‌നേഹികളെല്ലാം നാടിനെ രക്ഷിയ്ക്കാനായി ഒരുമിച്ചു കൈ കോര്‍ക്കുകയാണെന്ന് എം സ്വരാജ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വരാജിന്റെ അഭിനന്ദനം. കുറിപ്പ് വായിക്കാം.മാനവരാശിയാകെ ദുരന്തമുഖത്ത് നിൽക്കുമ്പോഴാണ് ഓരോരുത്തരും എത്രമാത്രം മനുഷ്യത്വമുള്ളവരാണെന്നു തെളിയുന്നത്. മനുഷ്യ വിരുദ്ധതയുടെ വിവാദങ്ങൾക്കു ചെവി കൊടുക്കാതെ മനുഷ്യ സ്നേഹികളെല്ലാം നാടിനെ രക്ഷിയ്ക്കാനായി ഒരുമിച്ചു കൈ കോർക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്നലെയും ഇന്നുമായി എൻ്റെ കയ്യിലേൽപിച്ച സംഭാവനയുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

സി ഐ എസ് എഫിൽ നിന്നും വിരമിച്ച ഉദയംപേരൂരിലെ ശ്രീ.വി ആർ. സുരേന്ദ്രനും കൊച്ചി നേവൽ ബേസിൽ നിന്നും വിരമിച്ച ഭാര്യ വിജയകുമാരിയും ചേർന്ന് രണ്ട് മാസത്തെ പെൻഷൻ തുകയായ 1,00,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്നും വിരമിച്ച പനങ്ങാട് തൈപ്പറമ്പിൽ ശ്രീ.പി കെ.രാജനും ഭാര്യയും ചേർന്ന് പെൻഷനായ 34,874 രൂപ സംഭാവന നൽകി.

പനങ്ങാട് മരോട്ടിയ്ക്കൽ മാലതി പീതാംബരൻ തൻ്റെ വാർദ്ധക്യകാല പെൻഷനിൽ നിന്നും 5,005 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

എറണാകുളം സെൻ്റ്. തെരേസാസ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിയ്ക്കുന്ന വെണ്ണലയിലെ കാളിമന്ദിറിലെ രാജേഷിൻ്റെ മകൾ ടി ആർ.ശ്രേയ വിഷുക്കൈനീട്ടമായി കിട്ടിയ 1000 രൂപ സംഭാവന നൽകി. മുൻ വർഷങ്ങളിലെ പ്രളയ ദുരന്ത സമയത്തും ഈ മിടുക്കി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.

വെണ്ണലയിലെ തൈത്തറ കുടുംബ യൂണിറ്റ് 10,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

പനങ്ങാട് മുച്ചങ്ങത്ത് ശ്രീ. അജയനും, ഭാര്യ ശ്രീമതി അജിതയും ചേർന്ന് മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ച 1,00,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

പനങ്ങാട് മുച്ചങ്ങങ്ങത്ത് കുടുംബത്തിലെ കുട്ടികളായ അനന്തു , ആര്യ ,അഞ്ജലി , അനന്തിക , അവന്തിക എന്നിവരുടെ വിഷുക്കൈനീട്ടമായ 1240 രൂപ സംഭാവന നൽകി.

പൂണിത്തുറ ജവഹർ റോഡിലെ കോരങ്ങത്തിൽപാടം വീട്ടിലെ പതിനൊന്നാം ക്ലാസിൽ പഠിയ്ക്കുന്ന കെ.ആർ ശ്രുതി വിദ്യാഭ്യാസ അവാർഡായി ലഭിച്ച 5,000 രൂപ സംഭാവന നൽകി.

കൊച്ചിൻ പോർട്ടിൽ നിന്നും വിരമിച്ച തൃപ്പൂണിത്തുറ തെക്കുംഭാഗം

നീലാമുറിയിലെ ശ്രീ. എൻ എൻ. ശശിധരൻ തൻ്റെ പെൻഷനിൽ നിന്നും 50,000 രൂപ സംഭാവന നൽകി.

തൃപ്പൂണിത്തുറ മാടമ്പിൽ ശ്രീ. അനിലിൻ്റെയും അൽകയുടെയും മകൾ നാലു വയസുകാരി അനിക അനിലിൻ്റെ പിറന്നാളിന് അമ്മൂമ്മ സമ്മാനിച്ച 10,000 രൂപ സംഭാവന നൽകി.

പൂണിത്തുറ ജവഹർ റോഡിൽ മഞ്ജിമയിലെ 93 വയസുള്ള ശ്രീ.എം.പി ഗോപാലൻ എന്ന പിഷാരടി മാഷ് പെൻഷൻ വിഹിതത്തിൽ നിന്ന് 11,111 രൂപ സംഭാവന നൽകി.

എരൂർ ഇല്ലിയ്ക്കപ്പടിയിലെ മരയ്ക്കാം വീട്ടിൽ ശ്രീ . എം സി . ജോണിൻ്റെ മക്കളായ ഏഴാം ക്ലാസുകാരി ഈവയും പത്താ ക്ലാസിൽ പഠിക്കുന്ന റിയാനും ചേർന്ന് തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ 5,600 രൂപ സംഭാവന നൽകി.

എരൂർ ഇല്ലത്തുപറമ്പിൽ ശ്രീ.സുധീഷിൻ്റെ മകൻ ആദിത്യൻ സുധീഷ് ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യക്ഷേമ വകുപ്പിൻ്റെ രണ്ട് മാസത്തെ പെൻഷനായ 2,200 രൂപ സംഭാവന നൽകി .

തൃപ്പൂണിത്തുറ തെക്കുംഭാഗം കാങ്കാത്തുപറമ്പിലെ ശ്രീ. ജയകുമാറിൻ്റെ മകൾ ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിയ്ക്കുന്ന ദേവിക ജയകുമാർ തൻ്റെ സമ്പാദ്യ കുടുക്കയിലെ 3,031 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് താമസിയ്ക്കുന്ന ചെന്നൈ സ്വദേശിനി ശ്രീമതി രമാദേവി 1000 രൂപ സംഭാവന നൽകി.

ഉദയംപേരൂർ SNDPHSSൽ നിന്നും വിരമിച്ച ഉദയംപേരൂർ സുജിത്ത് ഭവനിലെ ശ്രീമതി പി.എസ് അമ്മിണി ടീച്ചർ പെൻഷനിൽ നിന്നും 20,000 രൂപ സംഭാവന നൽകി.

ഉദയംപേരൂർ SNDPHSS ൽ നിന്നും വിരമിച്ച ഉദയംപേരൂർ കല്ലറയിൽ വീട്ടിൽ ശ്രീ.എം കെ. പ്രഭാകരൻ പെൻഷനിൽ നിന്നും 20,000 രൂപ സംഭാവന നൽകി.

cmsvideo
  കേരളത്തിന് കൈതാങ്ങായി ലാലേട്ടന്‍ | Oneindia Malayalam

  ഉദയംപേരൂർ SNDPHSSൽ നിന്നും വിരമിച്ച ഉദയംപേരൂർ പൊന്നാന്തിയിൽ ശ്രീ.ടി.ആർ മണി പെൻഷനിൽ നിന്നും 25,000 രൂപ സംഭാവന നൽകി.

  നാലുവയസുകാരി മുതൽ തൊണ്ണൂറ്റിമൂന്നുകാരൻ വരെയാണ് ഈ അതിജീവന പോരാട്ടത്തിൽ മനുഷ്യസ്നേഹത്തിൻ്റെ കാവലാളുകളാവുന്നത്.

  സമർപ്പിത മനസുകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വഴി മാറാത്ത ദുരന്തങ്ങളില്ല .

  English summary
  M Swaraj MLA congratulates those who contributed to the relief fund
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X