കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ എങ്കിലും ആയുസ് വേണ്ടേ കോണ്‍ഗ്രസുകാരെ?' തേച്ചൊട്ടിച്ച് എം സ്വരാജ്

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ മുരളീധരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് സ്വരാജ് മുരളീധരനെതിരെ ആഞ്ഞടിച്ചത്.

<strong>പത്തനംതിട്ടയില്‍ അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്! സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്?</strong>പത്തനംതിട്ടയില്‍ അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്! സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്?

തിരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങള്‍ മത്സരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിന് ഇല്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജ് രംഗത്തെത്തിയത്.

 ഗതികേടില്ല

ഗതികേടില്ല

എംഎല്‍എമാരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേടാണെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം.

 ഗതികേട് തന്നെ?

ഗതികേട് തന്നെ?

ഒന്നോ രണ്ടോ പേര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് അംഗീകരിക്കാംം. എന്നാല്‍ ആറ് എംഎല്‍എമാര്‍ മത്സരരംഗത്ത് ഉണ്ടാകുന്നത് നേതൃത്വത്തിന്‍റെ ഗതികേടാണ് കാണിക്കുന്നത് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.മാധ്യമങ്ങളിലും മുരളീധരന്‍ തന്‍റെ ഈ നിലപാട് ആവര്‍ത്തിച്ചു.

 വടകരയില്‍ സ്ഥാനാര്‍ത്ഥി

വടകരയില്‍ സ്ഥാനാര്‍ത്ഥി

എന്നാല്‍ അദ്ദേഹവും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് മുരളീധരനെതിരെ വിമര്‍ശനവുമായി സ്വരാജ് എത്തിയത്.
വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കെ മുരളീധരന്‍. മുരളീധരന് പുറമെ അടൂര്‍ പ്രകാശ് ഹൈബി ഈഡന്‍ എന്നീ സിറ്റിങ്ങ് എംഎല്‍എമാരാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികള്‍.

എല്‍ഡിഎഫ് പട്ടികയില്‍

എല്‍ഡിഎഫ് പട്ടികയില്‍

അതേസമയം എല്‍ഡിഎഫ് പട്ടികയില്‍ എ പ്രദീപ് കുമാര്‍, വീണാ ജോര്‍ജ്ജ്, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, എഎം ആരിഫ്, പിവി അന്‍വര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.ഇതോടെയാണ് മുരളീധരനെ പരിഹസിച്ച് സ്വരാജ് രംഗത്തെത്തിയത്. സ്വരാജിന്‍റെ കുറിപ്പ് വായിക്കാം-

 അലൂമിനിയം മനുഷ്യര്‍

അലൂമിനിയം മനുഷ്യര്‍

മണിക്കൂറുകൾ മാത്രം ആയുസുള്ള വാക്കുകൾ..
ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പട്ടേലിന്റെയുമൊക്കെ കോൺഗ്രസ് ഇന്ന് ഒരു ഭൂതകാലസ്മരണ മാത്രമാണ്.കോൺഗ്രസിലെ ഉരുക്കുമനുഷ്യരുടെ സ്ഥാനത്ത് അലുമിനിയം മനുഷ്യർ കടന്നു വന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ തുറന്നു പറഞ്ഞത് ശ്രീ.കെ.മുരളീധരനാണ്.

 പ്രതീക്ഷിക്കാനാവില്ല

പ്രതീക്ഷിക്കാനാവില്ല

കരുത്തൻമാരുടെ കാലം കഴിഞ്ഞ കോൺഗ്രസിൽ നിന്നും കാലാതിവർത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല.

 എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

എന്നാലും പറയുന്ന വാക്കുകൾക്ക് , വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ്.

 കോണ്‍ഗ്രസിലുള്ളത്

കോണ്‍ഗ്രസിലുള്ളത്

പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിനുള്ളത്.( വീഡിയോ ഫേസ് ബുക്കിൽ നിന്നും)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
m swaraj mla criticise k muraleedharan mla in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X