കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ പണിപ്പെടുന്ന കാഴ്ചയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുതകളുടെ അടിസ്ഥാനത്തിലാകണം ആരോപണം ഉന്നയിക്കേണ്ടത്. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാകരുത്. ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുള്ള ബഹളമാണ് ഉണ്ടാകുന്നതെന്നും സ്വരാജ് പറഞ്ഞു.

s

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പങ്കുള്ള ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ പദവിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. മുസ്ലിം ലീഗ് അംഗം എം ഉമ്മര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷം പറഞ്ഞു. സാങ്കേതികത ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യതചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യത

ജിപിഎസ് ഓഫായി, ലോറി ബാംഗ്ലൂരില്‍ പോയി എന്നെല്ലാം ഈ മന്ത്രിസഭയിലെ അംഗത്തെ അധിക്ഷേപിച്ചിട്ട് എന്തായി. എവിടെ ജിപിഎസ് എന്ന് സ്വരാജ് ചോദിച്ചു. രാഷ്ട്രീയ മര്യാദയില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ട് ഓടിരക്ഷപ്പെടേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ള വ്യക്തിയാണ് ശ്രീരാമകൃഷ്ണന്‍ എന്നും സ്വരാജ് പറഞ്ഞു.

രാജ്യത്തെ ഐഡിയല്‍ സ്പീക്കര്‍ക്കുള്ള അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ് ശ്രീരാമകൃഷ്ണന്‍. ബിജെപി-യുഡിഎഫ് സംയുക്ത പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണ് പ്രമേയത്തില്‍. ഇത് വേണ്ടിയിന്നില്ല എന്ന് പ്രമേയം അവതരിപ്പിച്ച അംഗത്തിന് തോന്നുന്നുണ്ട്. പ്രമേയ അവതാരകന്‍ സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
M Swaraj MLA response to No trust Motion against Speaker P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X