കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം വിജയകുമാര്‍ തട്ടിപ്പുകാരനോ? മനോരമയ്ക്ക് എം സ്വരാജിന്റെ മറുപടി വൈറല്‍

  • By Kishor
Google Oneindia Malayalam News

മനോരമ ഓണ്‍ലൈനിലെയും മറ്റും ചില സുഹൃത്തുക്കള്‍ക്ക് നന്ദി എന്ന പേരില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം മനോരമ എന്നോട് വീണ്ടും സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി എന്ന് പറഞ്ഞാണ് സ്വരാജ് തന്റെ കുറിപ്പ് തുടങ്ങുന്നത്.

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സ്വരാജ് എം വിജയകുമാറിനെ തട്ടിപ്പുകാരന്‍ എന്ന് വിളിച്ചു എന്ന മനോരമയുടെ റിപ്പോര്‍ട്ടാണ് വിഷയം. സമ്മേളനം നടന്ന മൂന്ന് ദിവസവും എരിവും പുളിയുമുള്ളതൊന്നും കിട്ടാത്തതിന്റെ വല്ലായ്മ കൊണ്ടാണ് മനോരമ ഇത്തരം റിപ്പോര്‍ട്ടുകള്‍ എഴുതുന്നതെന്നാണ് സ്വരാജ് പറയുന്നത്. മനോരമ റിപ്പോര്‍ട്ടും അതിന് സ്വരാജ് നല്‍കിയ മറുപടിയും ഇങ്ങനെ.

എം വിജയകുമാര്‍ തട്ടിപ്പുകാരനോ

എം വിജയകുമാര്‍ തട്ടിപ്പുകാരനോ

സി പി എം നേതാവ് വിജയകുമാര്‍ വെളുക്കെ ചിരിക്കുന്ന തട്ടിപ്പുകാരനാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് മലപ്പുറത്തെ തിരൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ പറഞ്ഞു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

സ്വരാജിനെതിരെ പ്രതിഷേധം

സ്വരാജിനെതിരെ പ്രതിഷേധം

സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികള്‍ പലരും എം സ്വരാജിന്റെ വാക്കുകള്‍ക്കെതിരെ രംഗത്തു വന്നു എന്നും മനോരമ എഴുതുന്നു. എന്നിട്ടും തന്റെ വാക്കുകള്‍ പിന്‍വലിക്കാനോ തിരുത്താനോ എം സ്വരാജ് തയ്യാറായില്ലത്രെ.

പേരെടുത്ത് പറഞ്ഞത്

പേരെടുത്ത് പറഞ്ഞത്

വിജയകുമാറിനെ പോലെ കപടവിനയക്കാരെ കണ്ടാണ് തിരുവനന്തപുരം ജില്ലയിലുള്ള നേതാക്കള്‍ വളരുന്നതെന്നും മനസിലുള്ളത് മറച്ചുവെച്ച് വിജയകുമാറിനെ പോലെ ചിരിക്കാന്‍ തനിക്ക് പറ്റില്ല എന്നും സ്വരാജ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിവാദം ആദ്യമായിട്ടല്ല

വിവാദം ആദ്യമായിട്ടല്ല

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന് പറഞ്ഞ് എം സ്വരാജ് മുന്‍പും വിവാദ നായകനായിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരെയും സ്വരാജ് മുന്‍പ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇപ്പോഴിത് എവിടന്ന് കിട്ടി

ഇപ്പോഴിത് എവിടന്ന് കിട്ടി

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത 608 പ്രതിനിധികളില്‍ ഒരാള്‍ പോലും കേള്‍ക്കാത്ത കാര്യം മനോരമ എങ്ങനെ കേട്ടു എന്നാണ് എം സ്വരാജ് തന്റെ മറുപടിയില്‍ ചോദിക്കുന്നത്. വിജയകുമാറിനെതിരായി ഞാന്‍ കടുത്ത ആക്ഷേപങ്ങള്‍ പറഞ്ഞുവത്രെ. മനോരമയ്ക്ക് ഇത് എവിടെ നിന്നും കിട്ടി?

ചോര കുടിക്കുകയാണല്ലോ

ചോര കുടിക്കുകയാണല്ലോ

എന്റെ ചോര നിങ്ങള്‍ക്കത്രമേല്‍ സ്വാദിഷ്ടമാണെങ്കില്‍ ഇനിയും ആവോളം കുടിച്ചോളൂ. മനസറിയാത്ത കാര്യങ്ങളുടെ പേരില്‍ തെറി കേട്ടു നല്ല ശീലമുള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

വിജയകുമാറിനെ വെറുതെവിടൂ

വിജയകുമാറിനെ വെറുതെവിടൂ

പക്ഷെ ആദരണീയനായ എം വിജയകുമാറിന്റെ പേര് ഇതില്‍ വലിച്ചിഴക്കാന്‍ പാടില്ലായിരുന്നു. എന്നും അങ്ങേയറ്റത്തെ വാല്‍സല്യത്തോടെയാണ് അദ്ദേഹം തന്നോട് പെരുമാറിയിട്ടുള്ളത്. എത്രയോ കാലമായി നിലനില്‍ക്കുന്ന ബന്ധമാണത്. എനിക്കേറെ സ്‌നേഹ - ബഹുമാനങ്ങളുള്ള നേതാവാണദ്ദേഹം - വിജയകുമാറിനെക്കുറിച്ച് സ്വരാജ് പറയുന്നു

മനോരമയുടെ സ്‌നേഹം

മനോരമയുടെ സ്‌നേഹം

മനോരമ ചാനലിലും ഓണ്‍ലൈനിലും ഉള്ള ചില മാന്യമിത്രങ്ങള്‍ക്ക് എന്നോട് അടക്കാനാവാത്തേ സ്‌നേഹമുണ്ടാവാം. കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കു നേരെയുള്ള മാധ്യമ സുഹൃത്തുക്കളുടെ സ്‌നേഹപ്രകടനം കുറവായിരുന്നു. ഇപ്പോള്‍ സന്തോഷമായി - സ്വരാജ് നിര്‍ത്തുന്നു.

English summary
DYFI leader M Swaraj reply to Malayala Manorma in M Vijayakumar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X