കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്; കേരളത്തിൽ ചോരപ്പുഴ ഒഴുക്കാനുള്ള ശ്രമം നടക്കുന്നു...

Google Oneindia Malayalam News

പമ്പ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണഅ നലക്കലും പമ്പയിലും നടക്കുന്നത്. പമ്പയിൽ പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടിവന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും നിരന്തരം ആക്രമം നടക്കുകയാണ്. ശബരിമലയുടെ മറപിടിച്ച് കേരളത്തില്‍ ചോരപ്പുഴയൊഴുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി യുവ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ എം സ്വരാജ് രംഗത്തെത്തി.

<strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ</strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സ്ത്രീകള്‍ക്കു നേരേയുമുള്ള അക്രമം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇത് അനുവദിച്ചുകൊടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ അഴിഞ്ഞാടുന്ന മുഴുവന്‍ സമരക്കാര്‍ക്കെതിരെയും അതിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ പോലീസ് കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീധരൻ പിള്ളയുടെ ആഹ്വാനം

ശ്രീധരൻ പിള്ളയുടെ ആഹ്വാനം

കേരളത്തില്‍ ചോരപ്പുഴ ഒഴുക്കുമെന്ന ശ്രീധരന്‍പിള്ളയുടെ ആഹ്വാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങള്‍ സമരത്തിനൊ പ്രതിഷേധത്തിനൊ എതിരല്ല. എന്നാൽ വിശ്വാസികളെ തെരുവിലിറക്കി സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്യജില്ലകളില്‍ നിന്നടക്കം കലാപകാരികള്‍ വരുന്നുണ്ടെങ്കില്‍ അവരെ തടയുന്നതടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.

തെരുവിലിറങ്ങി സമരത്തിനില്ല

തെരുവിലിറങ്ങി സമരത്തിനില്ല


അതേസമയം രൂക്ഷമായ പ്രതിഷേധമാണ് നിലക്കലും പമ്പയിലും നടക്കുന്നത്. പ്രതിഷേധക്കാർ കെട്ടിയ സമര പന്തൽ രാവിലെ തന്നെ പോലീസ് അഴിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരുവില്‍ ഇറങ്ങണമെന്ന് യോഗം തീരുമാനിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ശബരിമല വിഷയത്തില്‍ അന്തിമ തീരുമാം എടുക്കാന്‍ എസ്എന്‍ഡിപി ബോര്‍ഡ് മെമ്പര്‍മാരുടെയും യൂണിയന്‍ ഭാരവാഹികളുടെയും യോഗം ചേര്‍ത്തലയില്‍ നടക്കുന്നുണ്ട്.

പോലീസ് നടപടി

പോലീസ് നടപടി


ശബരിമലയിലേക്ക് പോകാനായി എത്തിയ സ്ത്രീയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. എന്നാല്‍ പോലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ ലിബിയെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു. വ്രതം അനുഷ്ഠിച്ചാണ് താന്‍ എത്തിയതെന്നും ഉച്ചയോടെ മല ചവിട്ടുമെന്നും ലിബി അറിയിച്ചു. ലിബിയെ തടയാന്‍ നേതൃത്വം നല്‍കിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പോലീസ് സംരക്ഷിക്കില്ലെന്ന്...

പോലീസ് സംരക്ഷിക്കില്ലെന്ന്...

ശബരിമലയിലേക്ക് കൊണ്ട് പോകാനാകില്ലെന്ന് പത്തനംതിട്ടയിൽ എത്തിയ ലിബിയെ പോലീസ് അറിയിച്ചതോടെ ശബരിമല ദർശനത്തിനെത്തിയ ചേർത്തല സ്വദേശിനി ലിബി നാട്ടിലേക്ക് മടങ്ങി. ലിബിയോട് വീട്ടിലേക്ക് മടങ്ങണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ലിബിയെ പോലീസ് സംരക്ഷണത്തിൽ സന്നിധാനത്തിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്. എന്നാൽ നിലയ്ക്കലിലും മറ്റും സംഘർഷം ശക്തമായതോടെയാണ് ലിബിയോട് മടങ്ങാൻ പോലീസ് നിർദ്ദേശിച്ചത്.

English summary
M Swaraj's comment about protest in Nilakal and Pamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X