Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെയങ്ങ് പേടിക്കാന്‍ 'സംഘികളല്ല ' 'കമ്മികള്‍'! ആര്‍എസ്എസുകാരന്റെ കൊലവിളിക്ക് സ്വരാജിന്റെ മറുപടി

ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുന്നതല്ല ഒരാളെപ്പോലും കൊന്നിട്ടില്ലെന്ന് പറയാന്‍ കഴിയുന്നതാണ് ഒരു നേതാവിന്റെ അഭിമാനമെന്നും സ്വരാജ് പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസിന് ശക്തമായ മറുപടിയുമായി എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. തലയെടുക്കുന്നവരോട് എം സ്വരാജ് എന്നെഴുതിയ പോസ്റ്റിലാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്.

തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല മറിച്ച് ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാകുന്നതെന്ന് സ്വരാജ് പോസ്റ്റില്‍ കുറിക്കുന്നു.

 എം സ്വരാജിന് പറാനുള്ളത്

എം സ്വരാജിന് പറാനുള്ളത്

തലയെടുക്കാന്‍ വരുന്നവരോട് എം സ്വരാജ് എന്നാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ആര്‍എസ്എസിന്റെ കൊല വിളിക്ക് ശക്തമായ ഭാഷയിലെ മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

 കൊന്നിട്ടില്ലെന്ന് പറയുന്നത് അഭിമാനം

കൊന്നിട്ടില്ലെന്ന് പറയുന്നത് അഭിമാനം

തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാകുന്നതെന്ന് സ്വരാജ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുന്നതല്ല ഒരാളെപ്പോലും കൊന്നിട്ടില്ലെന്ന് പറയാന്‍ കഴിയുന്നതാണ് ഒരു നേതാവിന്റെ അഭിമാനമെന്നും സ്വരാജ് പറയുന്നു.

 കൊല്ലപ്പെട്ടവരടെ ധീരത ചരിത്രം

കൊല്ലപ്പെട്ടവരടെ ധീരത ചരിത്രം

കൊല്ലാനുള്ള നിങ്ങളുടെ ശേഷിയല്ല മരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് യഥാര്‍ഥ ധീരതയെന്നും സ്വരാജ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊന്നവരുടെ ഭീരുത്വമല്ല കൊല്ലപ്പെട്ടവന്റെ ധീരതയാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്നും സ്വരാജ്.

 മരിച്ചു വീഴുമ്പോള്‍ തീര്‍ന്ന് പോകില്ല

മരിച്ചു വീഴുമ്പോള്‍ തീര്‍ന്ന് പോകില്ല

മരിച്ചു വീഴുന്നതോടെ തീര്‍ന്നു പോകുന്നവരല്ല തങ്ങളെന്നും സ്വരാജ് കുറിക്കുന്നു. ഭീരുവിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയം തോന്നാന്‍ തങ്ങളാരും ശാഖയില്‍ വളര്‍ന്നവരല്ലെന്നും സ്വരാജ് പറയുന്നുണ്ട്. തലയെടുക്കാന്‍ വാളുമായി ഇറങ്ങുന്നവരുടെ വിഷപ്പല്ല് പറിച്ചെടുക്കാന്‍ കരുത്തുള്ള കരങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ഓര്‍ക്കണമെന്നും സ്വരാജ് മുന്നറിയിപ്പ് നല്‍കുന്നു.

 ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം

ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആര്‍എസ്എസ് പ്രമുഖ് ഡോക്ടര്‍ ചന്ദ്രവതിന്റേതാണ് വിവാദ പരാമര്‍ശം. പിണറായിയുടെ തല വെട്ടുന്നയാള്‍ക്ക് ഒരു കോടി ഇനാം നല്‍കുമെന്നായിരുന്നു പരാമര്‍ശം.

 പൊതു പരിപാടിയില്‍

പൊതു പരിപാടിയില്‍

കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നതിന് പകരമായിട്ടാണ് പിണറായിയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തത്. ഉജ്ജയിനിയില്‍ നടന്ന പൊതുപരിപാടിയില്‍ വച്ചാണ് വിവാദ പരാമര്‍ശം.

സ്വരാജിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+