• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെങ്ങന്നൂരിന്റെ പാഠം പറഞ്ഞ് എം സ്വരാജ്; മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം,കോപ്രായങ്ങൾക്കുള്ള വിധിയെഴുത്ത്

  • By Desk

മാധ്യമങ്ങൾക്കെതിരെ രൂക്ൽ വിമർശനവുമായി എം സ്വരാജ് എംഎൽഎ. കമ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച പോലെ ഉറഞ്ഞു തുള്ളിയും ആക്രോശിച്ചു അലറി വിളിച്ചം എന്തു ധര്‍മമാണ് മാധ്യമങ്ങൾ നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അന്തസായും വസ്തുതാപരമായും വിമര്‍ശനമുന്നയിക്കാനും തര്‍ക്കിക്കാനും എന്താണ് തടസമെന്നും സ്വരാജ് ചോദിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇടതു സര്‍ക്കാരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചും. വിശദമായി ഫേസ്ബുക്ക് പോസ്റ്റ‌്.

ചെങ്ങന്നൂരിന്റെ പാഠം

ചെങ്ങന്നൂരിന്റെ പാഠം

ചെങ്ങന്നൂരിന്റെ പാഠം എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതൊരു മുന്നണിയും മോഹിക്കുന്ന ഉജ്ജ്വലമായ വിജയമാണ് ചെങ്ങന്നൂരിൽ LDF നേടിയത്. സ.സജി ചെറിയാനെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു.

നുണ മഴയായി പെയ്യുന്ന കാലത്തും

നേര് തിരിച്ചറിഞ്ഞ ചെങ്ങന്നൂരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പരമ്പരാഗത വലതുപക്ഷ ശക്തികേന്ദ്രമായ ചെങ്ങന്നൂരിൽ മുമ്പ് അപൂർവമായി മാത്രമാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്. കേരളീയ സമൂഹത്തിൽ ദൃഢമാവുന്ന രാഷ്ട്രീയ പരിവർത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്ങന്നൂർ.

ഒരു വിജയമോ പരാജയമോ ഒന്നിന്റെയും അവസാനമല്ല. ഒരു തിരഞ്ഞെടുപ്പ് വിജയം വിജയിച്ചവർക്ക് നൽകുന്നത് ആഹ്ലാദം മാത്രമല്ല ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ് . കൂടുതൽ കരുത്തോടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള ഊർജ്ജം കൂടിയാണത്. വിജയം വിജയിക്കുന്നവരെ കൂടുതൽ വിനയാന്വിതരാക്കുകയാണ് വേണ്ടത്. പരാജയപ്പെട്ടവർക്കും ചില പാഠങ്ങളും ഉത്തരവാദിത്വങ്ങളും തിരഞ്ഞെടുപ്പുകൾ നൽകുന്നുണ്ട്. കാണേണ്ടവർ കാണുകയും കേൾക്കേണ്ടവർ കേൾക്കുകയും ചെയ്യട്ടെ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുപക്ഷത്തിൽ പ്രതീക്ഷ

ഇടതുപക്ഷത്തിൽ പ്രതീക്ഷ

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പുറത്തു വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും മതനിരപേക്ഷ വാദികൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്. ചെങ്ങന്നൂരിന് മുമ്പ് മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടാണ് തൊട്ടു മുൻതവണ ലഭിച്ചതിനേക്കാൾ കൂടുതലായി LDF നേടിയത്. വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തിൽ പതിനായിരത്തോളം വോട്ട് കൂടുതൽ നേടാൻ LDF ന് കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിലും LDF ന് തിളക്കമാർന്ന മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഇതെല്ലാം ഇടതു സർക്കാരിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നതിന്റെ തെളിവാണ്. ഇന്ത്യൻ മതനിരപേക്ഷത അക്രമിക്കപ്പെടുമ്പോൾ ഉള്ള ശക്തി ഉപയോഗിച്ച് പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നതും ജനങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കാൻ കാരണമായിട്ടുണ്ടെന്നും എം സ്വരാജ് പറയുന്നു.

ക്ഷേമ പെൻഷൻ വർധിപ്പിച്ചു

ക്ഷേമ പെൻഷൻ വർധിപ്പിച്ചു

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത സർക്കാരാണിത് . 2 വർഷത്തിനിടയിൽ PSC വഴി ജോലി ലഭിച്ച യുവജനങ്ങളുടെ എണ്ണവും പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണവും റെക്കോഡാണ്. വിദ്യാഭ്യാസ വായ്പാ കുടിശിഖ എഴുതിത്തള്ളാൻ സർക്കാർ നീക്കിവെച്ചത് 900 കോടി രൂപയാണ്. നമ്മുടെ നാട്ടിൽ ഇതുവരെ ഇങ്ങനെയൊന്നും ചിന്തിക്കാനാവുമായിരുന്നില്ല. മുടങ്ങിപ്പോയ ക്ഷേമ പെൻഷനുകൾ പുന:സ്ഥാപിച്ചതും വർദ്ധിപ്പിച്ചതും കുടിശിഖ സഹിതം വീട്ടിലെത്തിച്ചതും ഈ സർക്കാരാണെന്നും എം സ്വരാജ് പറഞ്ഞു.

സമ്പൂർണ്ണ വൈദ്യൂതി

സമ്പൂർണ്ണ വൈദ്യൂതി

ഇന്ത്യയിലാദ്യമായി സമ്പൂർണമായി വൈദ്യുതീകരിച്ച സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് ഇക്കാലയളവിലാണ്. വൈദ്യുതിയില്ലാത്ത ഒരു വീടുപോലുമില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയത് ചരിത്ര നേട്ടമാണ്. സമ്പൂർണ വെളിയിട വിസർജന വിമുക്ത സംസ്ഥാനമായി കേരളം മാറിയതും 2 വർഷത്തെ ഇടതുഭരണത്തിലാണ്. അങ്ങനെ എല്ലാ വീട്ടിലും കക്കൂസുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായും നമ്മൾ മാറി. പ്രധാനമന്ത്രിയുടെ നാട്ടിൽ പോലും ഇതൊക്കെ ഇപ്പോഴും സ്വപ്നം മാത്രമാണ്. പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുത്തതും സ്കൂൾ തുറക്കും മുമ്പ് പാഠപുസ്തകം അച്ചടി പൂർത്തിയാക്കിയതും യൂണിഫോം സൗജന്യമാക്കിയതും ഈ സർക്കാരാണ്. ആർദ്രം , ലൈഫ് , തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റുന്ന മിഷനുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു . കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ഭരണവും കേരളത്തിന്റെ മുന്നേറ്റവും ജനങ്ങൾക്ക് സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാനാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളീയരുടെ ആവശ്യം

കേരളീയരുടെ ആവശ്യം

ഈ സർക്കാർ ശക്തമായി മുന്നോട്ടു പോവണമെന്നത് സാധാരണക്കാരായ കേരളീയരുടെ ആവശ്യമാണ്‌. ആഗ്രഹമാണ്. സംസ്ഥാന ഭരണത്തിന്റെ മികവ് രാജ്യാതിർത്തികൾക്കപ്പുറത്ത് ആദരിക്കപ്പെട്ടതും ഇക്കാലത്താണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ‘ടെലി സുർ' എന്ന ടെലിവിഷൻ ചാനൽ എൽഡിഎഫ് സർക്കാരിന്റെ ഭരണ നടപടികളെ വിശേഷിപ്പിച്ചത് ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മഹത്തായ മാതൃക ‘ എന്നാണ്. ബിട്ടനിലെ ഗാർഡിയൻ ദിനപ്പത്രം , ബിബിസി ചാനൽ , അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം , ദക്ഷിണാഫ്രിക്കയിലെയും ഫ്രാൻസിലെയും ദിനപ്പത്രങ്ങളൊക്കെ കേരളത്തിലെ നേട്ടങ്ങളെ ശ്ലാഘിച്ചുകൊണ്ട് വാർത്തകളെഴുതിയത് അപൂർവാനുഭവമാണ്.

വിമർശനത്തിന് അതീതരല്ല

വിമർശനത്തിന് അതീതരല്ല

കേരളത്തിലെ മാധ്യമങ്ങളും വിവിധ സന്ദർഭങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് വാർത്തകൾ നൽകിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇടതു സർക്കാരും വിമർശനങ്ങൾക്ക് അതീതരല്ല. ക്രിയാത്മകമായ വിമർശനങ്ങൾ സർക്കാരിനെ കൂടുതൽ ശരിയായ ദിശയിലേക്ക് നയിക്കും. മാധ്യമങ്ങൾക്കതിന് ബാധ്യതയുമുണ്ട്. എന്നാൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഏതെങ്കിലും മാധ്യമം വിമർശനമുന്നയിച്ചിട്ടുണ്ടോ ? സർക്കാർ ഏറ്റെടുക്കേണ്ട പുതിയ പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ, നടപ്പിലാക്കുന്ന പദ്ധതികളുടെ പോരായ്മകൾ, ഭരണ നടപടികൾ സംബന്ധിച്ച വിമർശനങ്ങൾ തുടങ്ങി സാമൂഹ്യ ഉത്തരവാദിത്വമുള്ള വിമർശനങ്ങൾക്ക് പൊതുവെ മാധ്യമങ്ങൾ മുതിരാറുണ്ടോ ? എന്ന് സ്വരാജ് ചോദിച്ചു.

"അതിവൈകാരിക ആക്രോശങ്ങളാണ് "

നാം കാണുന്ന മാധ്യമങ്ങളുടെ വിമർശനങ്ങളിലേറെയും "അതിവൈകാരിക ആക്രോശങ്ങളാണ് ". കമ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച പോലെ ഉറഞ്ഞു തുള്ളിയും ആക്രോശിച്ചുo അലറി വിളിച്ചം എന്തു ധർമമാണ് ഇവർ നിർവഹിക്കുന്നത് ?. അന്തസായും വസ്തുതാപരമായും വിമർശനമുന്നയിക്കാനും തർക്കിക്കാനും എന്താണ് തടസം ? വിചാരണ നടത്തുകയും , തീർപ്പ് കൽപിക്കുകയും, രാജിവെക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഉദാത്തമാണെന്ന് ഇക്കൂട്ടർ കരുതുന്നുണ്ടാവുമോ ? ഇവർ മാധ്യമ പ്രവർത്തനത്തെ തന്നെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നത്.

കോപ്രായങ്ങളുടെ വിധിയെഴുത്ത്

കോപ്രായങ്ങളുടെ വിധിയെഴുത്ത്

ഇത്തരം കോപ്രായങ്ങൾക്കെതിരായ വിധിയെഴുത്തുകൂടിയാണ് ചെങ്ങന്നൂരിലേത്. തിരഞ്ഞെടുപ്പ് ദിവസം ദുഷ്ടലാക്കോടെ കെവിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ചു കൊണ്ട് പോളിങ്ങിനെ സ്വാധീനിക്കാൻ ശ്രമിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടി കൂടിയാണത്. കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നീചമായ ജാതീയതയാണ്. ഒരു കുടുംബത്തിന്റെ ഹീനമായജാതിബോധം കൊലപാതകത്തിൽ കലാശിച്ചപ്പോൾ യഥാർത്ഥ പ്രശ്നത്തെ തുറന്ന് കാണിക്കുന്നതിന് പകരം മുഖ്യ പ്രതിയുടെ രാഷ്ട്രീയം മൂടിവെച്ച് ഒരു ബന്ധുവായ കൂട്ടുപ്രതിയുടെ സംഘടനാ ബന്ധം പർവതീകരിച്ച് ആഘോഷിക്കുന്നവരുടെ ദുഷ്ട ബുദ്ധി കയ്യിലിരിക്കട്ടെ എന്നു തന്നെയാണ് ചെങ്ങന്നൂർ വിധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജാതീയതയെ തകർക്കാൻ തീരുമാനിച്ച സർക്കാർ

ജാതീയതയെ തകർക്കാൻ ഭരണ നടപടി തന്നെ സ്വീകരിച്ച ഒരു സർക്കാരാണിതെന്ന് അത്ര വേഗം മറക്കാനാവുമോ ? ഇത് കേരളമാണെന്ന് ആരും മറന്നു പോവരുത്. കൊടുങ്കാറ്റ് മുതൽ വൈറസ് വരെ ഇടത് വിരുദ്ധ അക്രമണത്തിന്റെ ആയുധങ്ങളായി മാത്രം ഉപയോഗിക്കുന്നവർ എത്ര അത്യദ്ധ്വാനം ചെയ്താലും , ജനം .. ജനം .. എന്ന് ആർത്തുവിളിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ ചിത്തഭ്രമത്തെ ജനങ്ങളുടെ കണക്കിലെഴുതാൻ ശ്രമിച്ചാലും അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ പറയുന്ന ‘ആ ജനം' ഞങ്ങളല്ല എന്ന് കേരളീയർ വിളിച്ചു പറയുക തന്നെ ചെയ്യും. ജനങ്ങളുടെ സ്പന്ദനം മനസിലാക്കാൻ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂലധനം മതിയാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
M Swaraj's facebook post about Changannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more