കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈച്ച, ആഫ്രിക്കന്‍ ജീവി, കപ്പലണ്ടി കമ്യൂണിസ്റ്റ്... സിപിഐയ്ക്ക് മുഖമടച്ച് സ്വരാജിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി: എം സ്വരാജും സിപിഐയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒടുവില്‍ അത് ജനയുഗം പത്രത്തില്‍ ലേഖനം എഴുതുന്നത് വരെ എത്തിച്ചേര്‍ന്നു. താരതമ്യേന സാത്വികനായ ബിനോയ് വിശ്വം പോലും സ്വരാജിനെതിരെ കടുത്ത വാക്കുകളുമായി രംഗത്ത് വന്നു.

Read Also: സ്വരാജിന്റെ തല തക്കാളികൃഷി നടത്താന്‍കൊള്ളാം; കപ്പലണ്ടി കമ്മ്യൂണിസ്റ്റിന് ചരിത്രമറിയില്ലെന്ന് ജനയുഗംRead Also: സ്വരാജിന്റെ തല തക്കാളികൃഷി നടത്താന്‍കൊള്ളാം; കപ്പലണ്ടി കമ്മ്യൂണിസ്റ്റിന് ചരിത്രമറിയില്ലെന്ന് ജനയുഗം

എന്നാല്‍ ഭാഷാകുശലതയില്‍ അഗ്രഗണ്യനായ എം സ്വരാജിനോട് മുട്ടാനിറങ്ങുമ്പോള്‍ സിപിഐ നേതാക്കള്‍ അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. മുഖമടച്ച മറുപടിയാണ് സ്വരാജ് ഫേസ്ബുക്കിലൂടെ നല്‍കിയിരിക്കുന്നത്. അതില്‍ വിശദീകരണവും പരിഹാസവും വിമര്‍ശനവും എല്ലാം ഉണ്ട്.

Swaraj

കുറച്ച് ദിവസങ്ങളായി സ്വരാജിനെ സിപിഐ നേതാക്കള്‍ വിശേഷിപ്പിയ്ക്കുന്ന വാക്കുകള്‍ ഒന്ന് നോക്കാം. ആഫ്രിക്കന്‍ ജീവി, ഈച്ച, ഉളുപ്പില്ലാത്തവന്‍, കപ്പലണ്ടി കമ്യൂണിസ്റ്റ്, കഴുത, ജാര സന്തതി, ചാരസന്തതി... അതങ്ങനെ നീളുകളാണ്. ഇതിനോടൊന്നും കഴിഞ്ഞ ദിവസം വരെ സ്വരാജ് പ്രതികരിച്ചിരുന്നില്ല. എല്ലാം ഇടതുപക്ഷ ഐക്യത്തിന് വേണ്ടിയായിരുന്നു എന്ന് പരിഹാസത്തോടെ സ്വരാജ് ഇടക്കിടെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സംഘപരിവാരത്തില്‍ നിന്ന് സ്ഥിരമായി കേല്‍ക്കുന്ന പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍ കൂടി കേട്ടു എന്നാണ് സ്വരാജ് പറയുന്നത്. ജനയുഗത്തിലെ ലേഖനത്തെ അക്ഷര വൈകൃതം എന്നാണ് സ്വരാജ് വിശേഷിപ്പിയ്ക്കുന്നത്. ആ ലേഖനം എഴുതിയ ആളുടെ രാഷ്ട്രീയത്തേയും സംസ്‌കാരത്തേയും അത് തുറന്ന് കാട്ടുന്നുണ്ടെന്നും സ്വരാജ് പറയുന്നു.

M Swaraj

ജനയുഗത്തിന് കാശ് മുടക്കാതെ പരസ്യം കിട്ടിയ സന്തോഷം ആണെന്നും സ്വരാജ് പരിഹസിക്കുന്നു. കാരണം സ്വരാജിനെതിരെ ലേഖനം എഴുതിയപ്പോള്‍ അത് എല്ലാ മാധ്യമങ്ങളിലും ചര്‍ച്ചയും വാര്‍ത്തയും ആയി. അങ്ങനെ പൈസ ചെലവാക്കാതെ പരസ്യം കിട്ടിയ സന്തോഷം ചിലര്‍ക്കുണ്ടാവുമോ എന്നാണ് സ്വരാജ് ചോദിക്കുന്നത്.

Read Also: എം സ്വരാജിന് ഉളുപ്പില്ല, ഒരു സിപിഎം നേതാവ് എന്തേ ഇങ്ങനെ ആയിപ്പോയെന്ന് ബിനോയ് വിശ്വം !Read Also: എം സ്വരാജിന് ഉളുപ്പില്ല, ഒരു സിപിഎം നേതാവ് എന്തേ ഇങ്ങനെ ആയിപ്പോയെന്ന് ബിനോയ് വിശ്വം !

തന്നെ ഭാഷ പഠിപ്പിക്കാന്‍ ഇറങ്ങിയ ബിനോയ് വിശ്വത്തിനോടും സ്വരാജിന് ചോദ്യമുണ്ട്.ജനയുഗത്തില്‍ അച്ചടിച്ച് വന്നതാണോ ഉത്തമ വിമര്‍ശനവും ഭാഷയും എന്നാണ് ചോദ്യം.

Binoy Viswam

എത്ര ആലോചിച്ചിട്ടും തനിക്ക് ഒരുകാര്യം മനസ്സിലാകുന്നില്ലെന്നാണ് സ്വരാജ് പറയുന്നത്. എന്തിനാണ് ജനയുഗത്തിലെ ഈ അസഭ്യം പറച്ചില്‍? സിപിഐയുടെ കൊടി കീറത്തുണിയാണെന്ന് സ്വരാജ് പറഞ്ഞു എന്നാണ് ആക്ഷേപം. എന്നാല്‍ താന്‍ പറഞ്ഞത് കോണ്‍ഗ്രസ്സിന്റെ കൊടിയെ കുറിച്ചാണ്. കോണ്‍ഗ്രസിന്റെ കൊടിയെ കുറിച്ച് പറഞ്ഞാല്‍ സിപിഐയ്ക്ക് എന്താണ് പ്രശ്‌നം?

എന്തായാലും ഈ പോസ്‌റ്റോടെ വിവാദം അവസാനിക്കും എന്ന് തോന്നുന്നില്ല. സിപിഐയുടേയും ജനയുഗത്തിന്റേയും മറുപടി ഉടന്‍ പ്രതീക്ഷിക്കാം.

English summary
M Swaraj's reply to CPI leaders and Janayugam article on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X