Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു, ഇടതുപക്ഷവും തിരുത്തട്ടെ; പരാജയത്തില്‍ സ്വരാജ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേരിട്ടത് അനര്‍ഹമായ പരാജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കനത്ത പരാജയമാണ് എല്‍ ഡി എഫിന് ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഈ ജനവിധി എല്‍ ഡി എഫ് അര്‍ഹിക്കുന്നതല്ല എന്നും എല്‍ഡിഎഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് എതിരാളികള്‍ പോലും സമ്മതിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സ്വരാജിന്റെ പ്രതികരണം. 'നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്. രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം,' സ്വരാജ് പറഞ്ഞു.

M Swaraj

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

അനര്‍ഹമായ ഒരു പരാജയം.
കനത്ത പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. യുഡിഎഫിന് മികച്ച വിജയവും നേടാനായി. എല്‍ഡിഎഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും.

എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇത് അനര്‍ഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്. 'രണ്ട് തവണ ഇവര്‍ ഭരിച്ചല്ലോ, ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ എന്ന് വോട്ടര്‍മാര്‍ കരുതിക്കാണും ' എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം.

പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം. എന്നാല്‍ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകള്‍ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങള്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവും.
തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇങ്ങനെ അനര്‍ഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.

കനത്ത പരാജയങ്ങളുടെ ഇരുട്ടില്‍ നിന്നും മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ട്. തുടര്‍ന്നും നാടിനും ജനങ്ങള്‍ക്കുമായി ഉറച്ചു നില്‍ക്കും. പോരാടും. തോല്‍വിയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കും. ആയിരം ശരികള്‍ക്കിടയില്‍ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും.

തിരികെയെത്തും കൊടുങ്കാറ്റു പോലെ. തീര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+