സ്വന്തം പാർട്ടിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് സ്വരാജ് ആദ്യം ആലോചിക്കണം: കെ സുരേന്ദ്രന്‍
കൊച്ചി: കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബി ജെ പി വിജയിച്ചതെന്ന എം സ്വരാജിന്റെ വിശദീകരണത്തിന് മറുപടിയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡില്‍ സ്വന്തം പാർട്ടിയെങ്ങനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സ്വരാജ് ആദ്യം പരിശോധിക്കേണ്ടതെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നത്.
സി പി എം അവിടെ മുഴുവന്‍ വോട്ടും പോപ്പുലർ ഫ്രണ്ടിന് മറിച്ച് നല്‍കുകയായിരുന്നു. സ്വരാജിന്റെ പാർട്ടിയില്‍ നിന്നാണ് ബി ജെ പി രണ്ട് വാർഡുകള്‍ പിടിച്ചെടുത്തത്. ജനങ്ങള്‍ സി പി എമ്മിനും അതുപോലെ കെ-റെയിലുമൊക്കെ എതിരായത് കൊണ്ടാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാന്‍ ബി ജെ പിക്ക് സാധിച്ചത്. കോണ്‍ഗ്രസും സി പി എമ്മും ഒത്തുചേർന്നാണ് എല്ലാ സ്ഥലങ്ങളിലും ബി ജെ പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ വിജയം. സ്വരാജിന്റെ ഇപ്പോഴത്തെ പ്രസ്താവന തോല്‍വിയുടെ നാണക്കേട് മറക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

അതേസമയം, കണ്ണൂർ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി- സി പി എം കൂട്ടുകെട്ട് ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. നീർവേലിയില്‍ സി പി എം, ബി ജെ പിയെ സഹായിച്ചപ്പോള്‍ അതിന്റെ പ്രത്യുപകാരം മുഴുപ്പിലങ്ങാട് ലഭിച്ചെന്നാണ് കണ്ണൂർ ഡി സി സി അധ്യക്ഷന്‍ മാർട്ടിന്‍ ജോർജ് ആരോപിക്കുന്നത്.
തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍
നീർവേലി ഉപതിരഞ്ഞെടുപ്പില്‍ 615 വോട്ടുകള്‍ നേടിയ ബി ജെ പി വിജയിച്ചപ്പോള്‍ 201 വോട്ടുകളായിരുന്നു സി പി എമ്മിന് നേടാന്‍ സാധിച്ചത്. 2020 ല്‍ ഇരുപാർട്ടികള്‍ക്കും യഥാക്രമം 583,299 വോട്ടുകളായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് എസ് ഡി പി ഐക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് വർധിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് 2020ല്‍ 443 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 525 വോട്ട് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സി പി എം, ബി ജെ പിക്ക് വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇടത് വോട്ടുകള്‍ എസ് ഡി പി ഐക്ക് മറിച്ചെന്ന വാദമാണ് കെ സുരേന്ദ്രന്‍ ഉയർത്തുന്നത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ തെക്കേകുന്നുമ്പ്രം ഉപതിരഞ്ഞെടുപ്പില്‍ നിലനിർത്താന്‍ സി പി എമ്മിന് സാധിച്ചിരുന്നു. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് എൽഡിഎഫിന് 457 വോട്ടും യു ഡി എഫിന് 420വോട്ടും കിട്ടി. ബി ജെ പിക്ക് 36 വോട്ടുകള്‍ മാത്രമാണ് ലഭിത്തക്, 2020 ല്‍ ബി ജെ പിക്ക് ഇവിടെ 141 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു.












Click it and Unblock the Notifications