സ്വരാജ് സഖാവ് വെറും മാസ്സല്ല..കൊലമാസ്സാണ്..!! പ്രതിപക്ഷത്തിന്റെ മുഖത്തടിച്ച തകര്‍പ്പന്‍ പ്രകടനം..!!
കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ ശക്തനായ നേതാവും ഉമ്മന്‍ചാണ്ടിയുടെ പ്രിയങ്കരനുമായ കെ ബാബുവിനെ സിറ്റിംഗ് സീറ്റായ തൃപ്പൂണിത്തുറയില്‍ മലര്‍ത്തിയടിച്ചാണ് ഡിവൈഎഫ്‌ഐയുടെ നേതാവ് എം സ്വരാജ് നിയമസഭയിലേക്കെത്തിയത്. ഇടതുപക്ഷ യുവനേതാക്കളില്‍ ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പുള്ള നേതാക്കളിലൊരാള്‍.
സ്വരാജിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട് പാര്‍ട്ടിക്കകത്തും പുറത്തും. നിയമസഭയില്‍ സ്വരാജ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം, അതൊരു കിടിലന്‍ പ്രകടനം തന്നെയായിരുന്നു.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുള്ള എം സ്വരാജിന്റെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. തനിക്ക് ലഭിച്ച വളരെ കുറഞ്ഞ സമയത്തിനകം പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പ്രതിപക്ഷത്തിന് മുന്നില്‍ അക്കമിട്ട് നിരത്തി സ്വരാജ്.

ഫലിതവും ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷത്തിനിട്ട് കൊട്ടിയും ശബരീനാഥിനെ ലക്ഷ്യമിട്ട് കുന്ദേരയെ ഉദ്ധരിച്ചുമെല്ലാം സ്വരാജ് തകര്‍ത്തടിച്ചു. എല്ലാവര്‍ക്കും വീടും സ്ഥലവും കൊടുക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കുറിച്ച് പറഞ്ഞാണ് തുടക്കം. ഈ സര്‍്ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ലെന്ന കരുത്തുറ്റ ഉറപ്പ്.

ഒരു കാലത്തും കിട്ടില്ലെന്ന് കരുതിയ ക്ഷേമപെന്‍ഷനുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിച്ചു. ഓണം നേരത്തെ എത്തിയതുകൊണ്ടാണ് പുസ്തകമില്ലാത്തത് എന്നു പറയുന്ന ഒരു മന്ത്രി ഇന്ന് കേരളത്തിലില്ലെന്ന് അബ്ദുറബ്ബിനിട്ട് ഇടയ്‌ക്കൊരു കൊട്ടും.

വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പേരില്‍ ഇനി ഒരു കുടുംബവും കണ്ണീര് കുടിക്കരുതെന്ന് തീരുമാനിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണെന്നും സ്വരാജ് പറഞ്ഞു.

നഴ്‌സറി ടീച്ചര്‍മാരടക്കം തുച്ഛമായ വേതനം കൈപ്പറ്റുന്നവര്‍ക്ക് വന്‍ ശമ്പളവര്‍ധനവ് നടപ്പാക്കിയത് ഈ സര്‍്ക്കാരാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണാത്ത കുത്തക മാധ്യമങ്ങള്‍ക്കുമുണ്ട് വിമര്‍ശനം. അത്തരം കൂലിയെഴുത്തുകാരുടെ ഔദാര്യത്തില്‍ പിച്ചവെച്ച് നടന്നവരല്ല തങ്ങളെന്നും പ്രഖ്യാപനം. ലോകമാധ്യമങ്ങള്‍ വരെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണുന്നുണ്ട്.

മെഡിക്കല്‍-പിജി ഫീസ് വര്‍ധനവ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെയും തള്ളിക്കളയുന്നു സ്വരാജ്. കോടതിവിധി നിലനില്‍ക്കേ രണ്ട് തരം ഫീസ് പറ്റില്ലെന്നും, പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് മുന്‍കൈ എടുക്കലാണ് എന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലെ പക്വത പ്രതിപക്ഷം കാണണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.

സമരം നടത്തിയ കെഎസ്‌യുക്കാരെ പോലീസ് മര്‍ദിച്ചുവെന്ന ആരോപണവും സ്വരാജ് തള്ളിക്കളയുന്നു. തങ്ങളെ ഒരുകാലത്ത് പോലീസ് തല്ലിച്ചതച്ചപ്പോള്‍ ചെന്നിത്തല പ്രതികരിച്ചുകണ്ടില്ലല്ലോ എന്ന് ചോദ്യം. പോലീസ് മര്‍ദനമൊന്നും വേണ്ട, പോലീസ് ജീപ്പിന്റെ ഹോണടി കേട്ടാല്‍ ഓടി ആപഞ്ചായത്ത് തന്നെ വിടുന്നവരാണ് കെഎസ്‌യുക്കാര്‍ എന്ന് ഉഗ്രനൊരു ട്രോളും സ്വരാജ് വക.

ആര്‍എസ്എസ്സിന് ഒത്താശ പാടുകയാണ് പ്രതിപക്ഷമെന്നും ഉദാഹരണ സഹിതം പറഞ്ഞു. എല്ലാ കൊലപാതകങ്ങളേയും എതിര്‍ക്കുന്നതിന് പകരം ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ്സ് നിശബ്ദത പാലിക്കുകയാണ്. ആര്‍എസ്എസ്സിന്റെ കൊലയാളി കൊല്ലപ്പെട്ടാല്‍ പ്രതിപക്ഷം അത് വലിയൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുവെന്നും സ്വരാജ് ആരോപിച്ചു

എത്രയോ സിപിഎം നേതാക്കളും പ്രവര്‍ത്തകും ആര്‍എസ്സ്എസ്സുകാരാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിപിഎമ്മുകാര്‍ ആയത്‌കൊണ്ട് പ്രതികരിച്ചില്ല എന്നുകരുതാം. പക്ഷേ സിപിഎമ്മുകാര്‍ അല്ലാത്തവരായ ആളുകളെ ആര്‍എസ്എസ് കൊന്നുതള്ളുമ്പോഴും പ്രതിപക്ഷം അനങ്ങുന്നില്ല. മറവിക്കെതിരായ രാഷ്ട്രീയമാണ് സമരമെന്ന് കുന്ദേര എഴുതിയത് ശബരീനാഥ് എങ്കിലും ഓര്‍ക്കണമെന്ന് കലക്കന്‍ ഒരു കളിയാക്കലും. സ്വരാജിന്റെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
നിയമസഭയിലെ സ്വരാജിന്റെ തകർപ്പൻ പ്രകടനം













Click it and Unblock the Notifications