ചെങ്കൊടിയെപ്പറ്റി ഒന്നും പറയില്ല; സിപിഐയോട് ഒരു വിരോധവുമില്ലെന്ന് എം സ്വരാജ്
കൊച്ചി: സിപിഐയോട് ഒരു വിരോധവുമില്ലെന്ന് എം സ്വരാജ് എംഎല്‍എ. സിപിഐയുടെയും ചെങ്കൊടിയാണ്. ആ കൊടിയപ്പറ്റി ഞാന്‍ അങ്ങിനെ പറയുമെന്ന് സിപിഐക്കാര്‍ കരുതുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ദുഷ്ടലാക്കോടെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. എക്കാലത്തും തനിക്കെതിരായി ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ തന്റെ വശം ചോദിക്കാറില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി. സിപിഎം വിട്ടുവരുന്നവരെ സിപിഐ എടുത്തില്ലെങ്കില്‍ ആര്‍എസ്എസിലേക്ക് പോകുമെന്ന് പറയുന്നത് നല്ല വാദമല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ദുഷ്ടലാക്ക്
സ്വരാജ്- സിപിഐ വിവാദത്തിന് പിന്നില്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ പ്രൊപ്പഗാണ്ട ആയിരുന്നെന്ന് സ്വരാജ് പറഞ്ഞു.

എല്ലാം ഒന്നല്ലേ
സിപിഎമ്മിന്റെയും സിപിഐയുടേയും എല്ലാം ചെങ്കൊടിയാണ്. ആ കൊടിയെ പറ്റി ഞാന്‍ മോശമായി പറയില്ലെന്ന് സുരാജ് പറഞ്ഞു.

പ്രസ്ഥാനം കാണിച്ചു തന്നത്
എന്നും എന്റെ വഴിയിലൂടെ ഞാന്‍ നടന്നിട്ടുള്ളത്. അത് എന്റെ പ്രസ്ഥാനം കാണിച്ചു തന്നിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കി.

തെറ്റാണെങ്കില്‍
തെറ്റാണ് എനിക്ക് സംഭവിച്ചതെന്ന് തോന്നിയാല്‍ തിരുത്തും. അല്ലാതെ വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല.

ഇടം കിട്ടാത്തവര്‍
സിപിഎം വിട്ടു വരുന്നവരെ സിപിഐ എടുത്തില്ലെങ്കില്‍ ആര്‍എസ്എസിലേക്ക് പോകുമെന്ന് പറയുന്നത് നല്ല വാദമല്ല. ഇവിടെ ഇടം കിട്ടിയില്ലെങ്കില്‍ അങ്ങോട്ട് പോകുമെന്ന മാനസികാവസ്ഥയില്‍ നടക്കുന്നവരെയാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എടുക്കേണ്ടതെന്ന് സ്വരാജ് ചോദിച്ചു.












Click it and Unblock the Notifications