കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം, എന്നെ ബി ജെ പിയിൽ ചേർത്തു കളഞ്ഞു! സ്വരാജിന്റെ പോസ്റ്റ് വൈറൽ

Google Oneindia Malayalam News

കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെ രൂക്ഷമായി പരിഹസിച്ച് എം സ്വരാജ് എംഎൽഎ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കനെത്തുമോ എന്നത് സംബന്ധിച്ചുളള ചർച്ചയെ തുടർന്ന് സ്വരാജിനെ ബിജെപിയാക്കിയതിനുളള മറുപടിയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ നൽകിയിരിക്കുന്നത്.

എൽഡിഎഫിനെതിരെ മത്സരിച്ചാലും രാഹുൽ ഗാന്ധിയെ ജയിപ്പിച്ചോളാം എന്ന് താൻ പറയാത്തത് ആണ് വാഴയ്ക്കനെ ചൊടിപ്പിച്ചത് എന്ന് സ്വരാജ് പറയുന്നു. സ്വന്തം സഹപ്രവർത്തകരിൽ എത്ര പേർ ബി ജെ പിയിൽ ചേർന്നെന്ന് അറിയാൻ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കൻ എന്നും സ്വരാജ് പരിഹസിച്ചു.

ശ്രീ ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക

ശ്രീ ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക

ശ്രീ ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൂർണരൂപം വായിക്കാം: കോൺഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം. കോൺഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയിൽ ചേർക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേർപ്പെട്ടിട്ടുള്ളത്!

ബിജെപിയിൽ ചേർത്തു കളഞ്ഞു

ബിജെപിയിൽ ചേർത്തു കളഞ്ഞു

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയിൽ ചേർത്തു കളഞ്ഞു! രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ഞാനൊരു ചാനൽ ചർച്ചയിൽ പറഞ്ഞതാണ് ശ്രീ ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്. LDF നെതിരെ മത്സരിച്ചാലും ശ്രീ രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാൻ പറയാത്തതിൽ അദ്ദേഹത്തിന് വിഷമം!

അൽ - ഖ്വയ്ദ ആക്കിയാലും വിരോധമില്ല

അൽ - ഖ്വയ്ദ ആക്കിയാലും വിരോധമില്ല

ഒരു കാര്യം തീർത്തു പറയട്ടെ, ബിജെപി പ്രസക്തമല്ലാത്ത കേരളത്തിൽ LDF നെതിരെ മത്സരിക്കാൻ കോൺഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കിൽ തോൽപിക്കുമെന്നത് ഒരു LDF പ്രവർത്തകന്റെ അഭിപ്രായമാണ്. അതിന് നിങ്ങളെന്നെ BJP അല്ല അൽ - ഖ്വയ്ദ ആക്കിയാലും വിരോധമില്ല.

അതെങ്ങനെയാണ് മഹാപാതകമാവുന്നത്?

അതെങ്ങനെയാണ് മഹാപാതകമാവുന്നത്?

സ്വന്തം സഹപ്രവർത്തകരിൽ എത്ര പേർ ബി ജെ പിയിൽ ചേർന്നെന്ന് അറിയാൻ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കൻ . അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയുന്നില്ല. പിന്നെ,രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടാൽ അതെങ്ങനെയാണ് മഹാപാതകമാവുന്നത്?

താങ്കളെന്തിനാണ് കോപാകുലനാവുന്നത് ?

താങ്കളെന്തിനാണ് കോപാകുലനാവുന്നത് ?

പ്രിയ വാഴയ്ക്കൻ, ജനാധിപത്യത്തിൽ ജയം മാത്രമല്ലല്ലോ തോൽവിയുമില്ലേ? ജനാധിപത്യത്തിൽ തോൽവിയെന്നത് അത്ര മോശം കാര്യമാണോ? താങ്കളെന്തിനാണ് കോപാകുലനാവുന്നത് ? ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പൻ നേതാവിനെയും തോൽപിക്കാനുള്ള ശക്തി ജനങ്ങൾക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്.

ചരിത്രം മറക്കരുത്

ചരിത്രം മറക്കരുത്

തോൽവിയെന്ന് കേൾക്കുമ്പോഴെ നില തെറ്റിപ്പോകരുത് .രാഹുൽ ഗാന്ധി തോൽക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോൾ സാക്ഷാൽ ഇന്ദിരാഗാന്ധിയെ വരെ തോൽപിച്ച ചരിത്രം ജനങ്ങൾക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തിൽ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങൾ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് .

നേമത്ത് ബിജെപി ജയിച്ചത് എങ്ങനെ

നേമത്ത് ബിജെപി ജയിച്ചത് എങ്ങനെ

നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എൽ എ ഉണ്ടെന്ന് ചുളുവിൽ പറഞ്ഞു പോകുമ്പോൾ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കൻ ദയവായി മറന്നു പോവരുത്. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു.

കോൺഗ്രസിന്റെ കുളത്തിലേ താമര വളരൂ

കോൺഗ്രസിന്റെ കുളത്തിലേ താമര വളരൂ

എങ്ങനെയാണ് കേരളത്തിൽ ബിജെപി ജയിച്ചതെന്ന് കണക്കുകൾ സ്വയം വിശദീകരിച്ചു കൊള്ളും. കേരളത്തിൽ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കിൽ കോൺഗ്രസ് മനസുവെയക്കണം. കോൺഗ്രസിന്റെ കുളത്തിലേ ബിജെപിയുടെ താമരയിവിടെ വളരൂ.

വാശി പിടിക്കരുത്

വാശി പിടിക്കരുത്

ബി ജെ പി ജയിക്കാത്ത കേരളത്തിൽ , നിലവിൽ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടിൽ ശ്രീ.രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിൽ അത് ബി ജെ പി യെ തോൽപിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം, പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത് എന്നാണ് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും 'രക്തം' ഒഴുകുന്നു, വൻ പ്രചാരണം, സത്യാവസ്ഥ ഇതാണ്!കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും 'രക്തം' ഒഴുകുന്നു, വൻ പ്രചാരണം, സത്യാവസ്ഥ ഇതാണ്!

English summary
M Swaraj MLA trolls congress leader Joseph Vazhakkan in Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X