Get Updates
Get notified of breaking news, exclusive insights, and must-see stories!

എം സ്വരാജിനെ ബല്‍റാം നായരാക്കി, മറുപടിയുമായി സ്വരാജ്, ബല്‍റാം പിടിച്ച പുലിവാല് ഇങ്ങനെ...

നവകേരള യാത്ര നയിക്കുന്ന പിണറായി വിജയനെ നാല് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടപ്പോള്‍ വി ടി ബല്‍റാം എം എല്‍ എ കരുതിക്കാണില്ല ഇതിങ്ങനെ ഒരു പുലിവാലാകുമെന്ന്. സാധാരണ നരേന്ദ്ര മോദിയെ ഒക്കെ കളിയാക്കി ഇടുന്ന പോസ്റ്റിന് സഖാക്കളൊക്കെ കൊട്ടക്കണക്കിന് ലൈക്കടിക്കാറുള്ളതാണ്. എന്നാല്‍ സ്വന്തം നേതാവിനെ തൊട്ടതോടെ സഖാക്കളെല്ലാം ബല്‍റാമിനെ കൈവിട്ടു.

ഡി വൈ എഫ് ഐ നേതാവ് എം സ്വരാജാണ് ബല്‍റാമിന് മറുപടിയുമായി വന്നത്. ഇതിന് മറുപടി എഴുതി സ്വരാജിനെ നിശബ്ദനാക്കാന്‍ നോക്കിയെങ്കിലും അത് നനടന്നില്ല. എന്നാല്‍ ജാതിപ്പേരി വിളിച്ചുനോക്കാം എന്നായി ബല്‍റാമിന്റെ ചിന്ത. സ്വരാജ് എം നായര്‍ എന്നൊക്കെ ബല്‍റാം നീട്ടിവിളിച്ചെങ്കിലും അതും തിരിച്ചുകൊത്തി. തന്നെ നായരാക്കിയ ബല്‍റാമിന് തകര്‍പ്പന്‍ മറുപടിയാണ് സ്വരാജ് കൊടുത്തത്. സ്വരാജിനെ നായരാക്കിയ ബല്‍റാം, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മുഖം നഷ്ടപ്പെട്ട നിലയിലാണ്.

സ്വരാജ് എം നായരെ പരിചയമുണ്ട്

സ്വരാജ് എം നായരെ പരിചയമുണ്ട്

1999 കാലത്ത് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്ന കാലം മുതല്‍ അന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്ന സ്വരാജ് എം നായരെ പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ഈ ആശയവിനിമയത്തിനപ്പുറം സ്വരാജുമായി കാര്യമായ ഒരു സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.- സ്വരാജ് എം നായര്‍ എന്ന് വിളിച്ചുകൊണ്ട് ബല്‍റാം എഴുതുന്നത് ഇങ്ങനെ

ബല്‍റാമിന് സ്വരാജിന്റെ മറുപടി

ബല്‍റാമിന് സ്വരാജിന്റെ മറുപടി

എന്നെ സ്വരാജ് എം നായര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇടക്ക് ചിലര്‍ എന്തൊക്കെയോ വലിയ കാര്യമെന്നപോലെ എന്റെ പേര് ഇങ്ങനെ പറയാറുണ്ട്. എന്താണ് അത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. എന്റെ രക്ഷിതാക്കള്‍ എനിക്കിട്ട പേര് സ്വരാജ് മുരളീധരന്‍ നായര്‍ എന്നാണ്. മുരളീധരന്‍ നായര്‍ എന്നത് എന്റെ അച്ഛന്റെ പേരാണ്. അച്ഛന്റെ പേര് കുട്ടികളുടെ പേരിനൊപ്പം ചേര്‍ക്കുന്ന രീതി കാരണം സംഭവിച്ചതാണ് ഇത്.

ഇതില്‍ ഞാനെന്ത് ചെയ്യാനാണ്

ഇതില്‍ ഞാനെന്ത് ചെയ്യാനാണ്

എന്റെ ജനനത്തിലോ എനിക്ക് പേരിട്ടതിലോ എനിക്ക് യാതൊരു പങ്കുമില്ല. കുറച്ച് മുതിര്‍ന്ന കുട്ടിയായപ്പോള്‍ തന്നെ എന്റെ എഴുത്തുകുത്തുകളിലെല്ലാം ഞാന്‍ എം.സ്വരാജ് എന്നാണ് ഉപയോഗിക്കാറ്. സ്വരാജ് മുരളീധരന്‍ നായര്‍, സ്വരാജ് എം നായര്‍ എന്നൊക്കെ ബല്‍റാം കേട്ടിട്ടുണ്ടാവാം. എന്നാല്‍ ജാതിപ്പേരും വെച്ചു നടന്നയാളാണ് ഞാന്‍ എന്നൊക്കെ ധ്വനിപ്പിക്കുന്നവരുടെ അറിവിലേക്ക് ഇത്രയും പറഞ്ഞുവെന്ന് മാത്രം.

ബല്‍റാം ലൈക്ക് തേടാന്‍ പോയോ

ബല്‍റാം ലൈക്ക് തേടാന്‍ പോയോ

തന്റെ പോസ്റ്റിന് ലൈക്ക് കുറവാണ് എന്ന് പറഞ്ഞ് ബല്‍റാം സീക്രട്ട് ഗ്രൂപ്പില്‍ ഇട്ടത് എന്ന് പറഞ്ഞ് ഇങ്ങനെ ഒരു സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടപ്പുണ്ട്. മുമ്പ് സി പി എം നേതാക്കള്‍ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ പറഞ്ഞുകൊണ്ട് വി ടി ബല്‍റാം ഇട്ട സമാനമായ മറ്റൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബല്‍റാമിന്റെ ഇരട്ടത്താപ്പ്

ബല്‍റാമിന്റെ ഇരട്ടത്താപ്പ്

ഈ ചര്‍ച്ചക്കിടയില്‍ ഇങ്ങനെയൊരു സൂചന തന്നതിലൂടെ ബല്‍റാം എത്തിനില്‍ക്കുന്ന അവസ്ഥ വളരെ വ്യക്തമാകുന്നുണ്ട്. മുമ്പൊരിക്കല്‍ ബല്‍റാമിനെ ആരോ ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ വല്ലാതെ പരിഭവിച്ചതായും ഞാന്‍ ഓര്‍ക്കുന്നു. നമ്മളോടാര്‍ക്കും ഒന്നും പറയാന്‍ പാടില്ല. നമുക്കെന്തും ആവാം എന്ന ഒരു ലൈന്‍ അത് വളരെ നന്നായിട്ടുണ്ട്. - സ്വരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ബല്‍റാം ആര്‍ എസ് എസിന്റെ ആളോ

ബല്‍റാം ആര്‍ എസ് എസിന്റെ ആളോ

വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തെക്കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരായി ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴേക്ക് സഹപ്രവര്‍ത്തകരെയും കൂട്ടി ബല്‍റാം പ്രതിഷേധിച്ച് സെനറ്റ് ബഹിഷ്‌കരിച്ചതും യൂണിവേഴ്‌സിറ്റിയിലെ ബി.ജെ.പി ജീവനക്കാര്‍ക്ക് താങ്കള്‍ പ്രിയപ്പെട്ടവനായതും ഞാനോര്‍ക്കുന്നു എന്നാണ് സ്വരാജ് പറയുന്നത്. ബല്‍റാമിന് സംഘപരിവാര്‍ സംഘടനകളോട് ഒരു മൃദുസമീപനമുള്ളതായി സോഷ്യല്‍ മീഡിയയില്‍ നേരത്തെയും ാരോപണം ഉണ്ടായിരുന്നു.

വലിയ ചര്‍ച്ചകള്‍

വലിയ ചര്‍ച്ചകള്‍

പത്തും ഇരുപതും പോയന്റുകള്‍ വരുന്ന വലിയ വലിയ പോസ്റ്റുകളിലൂടെ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് കേരളത്തിലെ യുവനേതാക്കളായ വി ടി ബല്‍റാമും എം സ്വരാജും. ചര്‍ച്ചയില്‍ മറ്റുളളവര്‍ക്ക് താല്‍പര്യം പോയെന്ന് ബല്‍റാമും അങ്ങനെയല്ല എന്ന് സ്വരാജും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+