കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനി പ്രഭാകരനേയും ചേര്‍ത്തുള്ള അപവാദ പ്രചാരണം, വിവാദങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി എം സ്വരാജ്

  • By Desk
Google Oneindia Malayalam News

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ പുതുമയുള്ളതൊന്നുമല്ല. വിഷയമെന്താണെന്നോ ഏതാണോ എന്നു പോലും നോക്കാതെ തെറിവിളിച്ചും അശ്ലീലം പറഞ്ഞും ഏതറ്റം വരേയും പോകുന്നതില്‍ ചിലര്‍ ഒരു മടിയും കാണിക്കാറില്ല. വ്യക്തിഹത്യകള്‍ക്കെതിരെ പലരും പ്രതികരിക്കാതായതോടെ ഇത്തരം ആക്രമണങ്ങളുടെ ശക്തി കൂടിയിട്ടുണ്ടെന്ന് നടി ആക്രമിക്കപ്പെട്ട വിഷയത്തിലും കസബ വിവാദത്തിലുമൊക്കെ നമ്മള്‍ കണ്ടതാണ്.

ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന് നേരെ നടന്ന സോഷ്യല്‍ മീഡിയ ആക്രമം. തനിക്കെതിരെ നടന്ന കുപ്രാചരണത്തില്‍ അവര്‍ നിയമ നടപടിയുമായി മുന്നോട്ട് പോയതോടെ അവര്‍ക്കെതിരെ പോസ്റ്റിട്ടവരൊക്കെ മുണ്ടും തലയിട്ട് മുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടിയല്‍ അപവാദ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ.

ഷാനിയുടേത് സൗഹൃദ സന്ദര്‍ശനം

ഷാനിയുടേത് സൗഹൃദ സന്ദര്‍ശനം

ഫേസ്ബുക്കിലൂടെയാണ് സ്വരാജ് മറുപടി നല്‍കിയിരിക്കുന്നത്. ഷാനി പ്രഭാകരന്‍ തന്നെ സന്ദര്‍ശിച്ചതില്‍ എന്തിനാണ് ഇത്രമാത്രം ചര്‍ച്ചകള്‍ നടത്തുന്നതെന്ന് സ്വരാജ് തന്‍റെ പോസ്റ്റില്‍ ചോദിക്കുന്നു. താനും ഭാര്യയും താമസിക്കുന്ന ഫ്ളാറ്റിലാണ് ഞങ്ങളിരുവരുടേയും സൗഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയമാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പ്പിക്കുന്നതെന്തിനെന്നും സ്വരാജ് കുറിച്ചു.

ജീര്‍ണതയുടെ അപവാദ പ്രചാരണം തുടരട്ടെ

ജീര്‍ണതയുടെ അപവാദ പ്രചാരണം തുടരട്ടെ

ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല. തന്‍റെ അടുത്ത സുഹൃത്താണ്, രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയും ആകുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍. സ്പര്‍ശിക്കാനോ പോറലേല്‍പ്പിക്കാനോ ആവില്ല ഈ സൗഹൃദത്തെ. ഞങ്ങള്‍ എക്കാലവും സുഹൃത്തുക്കളായിരിക്കുമെന്നും സ്വരാജ് വ്യക്താമക്കി.

ലിഫ്റ്റിലെ ചിത്രം വെച്ച് കുപ്രചാരണം

ലിഫ്റ്റിലെ ചിത്രം വെച്ച് കുപ്രചാരണം

തൃപ്പൂണിത്തറ എംഎല്‍എ എം സ്വരാജും മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരനും ഒരുമിച്ച് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണങ്ങള്‍ തുടങ്ങിയത്. സംഘപരിവാറിന്‍റേയും കോ​ണ്‍ഗ്രസിന്‍റേയും അനുകൂല ഗ്രൂപ്പുകള്‍ വഴിയായിരുന്നു ട്രോളുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് അശ്ലീല പ്രചാരണം നടത്തിയത്.

അപവാദ പ്രചാരണത്തിന് ഡിജിപിക്ക് പരാതി

അപവാദ പ്രചാരണത്തിന് ഡിജിപിക്ക് പരാതി

തന്‍റേയും സ്വരാജിന്‍റേയും ചിത്രങ്ങള്‍ ചേര്‍ത്ത് ലൈംഗീക ചുവയോടെയുള്ള പരാമര്‍ശങ്ങളും ചിത്രങ്ങളുമായി ചിലര്‍ അപവാദ പ്രചരാണങ്ങള്‍ നടത്തുണ്ടെന്ന് കാണിച്ച് ഷാനി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീ എന്ന നിലയില്‍ ഇത് തന്‍റെ അന്തസിനേയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ഹനിക്കുന്നു എന്ന് താണിച്ച് നല്‍കിയ പരാതിയില്‍ കുപ്രചാരകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. ഷെയര്‍ ചെയ്ത പോസ്റ്റുകളും ലിങ്കുകളും ഉള്‍പ്പെടെയായിരുന്നു പരാതി.

പോസ്റ്റുകള്‍ അപ്രത്യക്ഷം

പോസ്റ്റുകള്‍ അപ്രത്യക്ഷം

ലിങ്കുകള്‍ സഹിതം ഷാനി പരാതി നല്‍കിയതോടെ അപവാദം പ്രചരിപ്പിച്ച സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് പോസ്റ്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ പോസ്റ്റുകള്‍ നീക്കം ചെയ്താലും പേജുകളില്‍ വന്ന ട്രോളുകളും കുറിപ്പുകളും സ്ക്രീന്‍ ഷോട്ടുകളുമെല്ലാം ചേര്‍ത്താണ് ഷാനി പരാതി നല്‍കിയത് എന്നതിനാല്‍ ഇവരെല്ലാം നിയമക്കുരിക്കില്‍ പെടുമെന്ന് ഉറപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
m swarajs resonds over shani controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X