എംഎം മണിക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെക്കണം: എം ടി രമേശ്
അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.
കൊച്ചി: ധാര്‍മികതയുണ്ടെങ്കില്‍ എല്‍ഡിഎഫ് മണിയെ പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥാന വൈസ്പ്രസിഡന്റ് എം ടി രമേശ്. അന്വേഷണത്തില്‍ കുറ്റവിമുക്തനായാല്‍ മണിക്ക് തിരിച്ചെത്താമല്ലോയെന്നും രമേശ് പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.
ഇതിന് ശേഷമാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയനേതാക്കള്‍ രംഗത്ത് വന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതികളായ മണിയും മദനനും പാമ്പുപാറ കുട്ടനും സമര്‍പ്പിച്ച ഹര്‍ജി. കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് എംഎം മണി പ്രതിയായി തുടരും. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെയും സിഐടിയു നേതാവ് എംകെ ദാമോദരനെ കേസില്‍ കോടതി പ്രതി ചേര്‍ക്കുകയും ചെയ്തു. എംഎം മണി ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചന നടത്തി യൂത്ത്‌കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.












Click it and Unblock the Notifications