Get Updates
Get notified of breaking news, exclusive insights, and must-see stories!

സാദിഖലി തങ്ങള്‍ രാഷ്ട്രീയ പാർട്ടി നേതാവാണ്; അദ്ദേഹത്തെ വിമർശിക്കുന്നത് എങ്ങനെ മതപരമാകും: എംവി ഗോവിന്ദന്‍

പാലക്കാട്: മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമർശനം തികച്ചും രാഷ്ട്രീയപ്രരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയ നടത്തിയ പരാമർശത്തിന് മതപരമായ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള വിശദീകരണമാണ് ലീഗ് നേതൃത്വം നടത്തുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. അതായത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റാണ്. ആ പ്രസിഡന്റിന്റെ രാഷ്ട്രീയമായി വിമർശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. അതിന് അപ്പുറവും കടന്ന്, ലീഗില്‍ തന്നെ വലിയ പ്രസക്തിയൊന്നും ലഭിക്കാത്ത ആളുകള്‍ പറയുകയാണ് സാദിഖ് അലിയെ കുറിച്ച് പറഞ്ഞാല്‍ വിവരം അറിയുമെന്ന്. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്ന കാര്യം ആവർത്തിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എന്ത് പറഞ്ഞാലും യാതൊരു ഉളുപ്പുമില്ലാത്ത പ്രചരണ കോലാഹലങ്ങളാണ് ചിലയാളുകള്‍ സംഘടിപ്പിക്കുന്നത്. ഞങ്ങള്‍ കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് പറഞ്ഞത്. അപ്പോള്‍ ഉടനെ തന്നെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വർഗ്ഗീയ അജണ്ട ചിലയാളുകള്‍ കൈകാര്യം ചെയ്യുന്നുവെന്നതാണ് അതിന്റെ ഭാഗമായി കണ്ടുവരുന്നത്.

mv-govindan-panakkad

ജമാ അത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗ് ഉള്ളതെന്ന് വെറുതെ പറയുന്നതല്ല. വർഗ്ഗീയ ദ്രൂവീകരണത്തിനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തുന്നത്. അതിനെ മതനിരപേക്ഷ ഉള്ളടക്കത്തോടെ എതിർക്കാന്‍ സാധിക്കാത്തതിലുള്ള വിമർശനമാണ് ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ആ വിമർശനം ശരിയായ രീതിയിലുള്ളതാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ജമാ അത്തെ ഇസ്ലാമിയുമായി സി പി എം രാഷ്രീയ സഖ്യമുണ്ടാക്കിയിട്ടില്ല. ജനാധിപത്യപരമായ സമീപനം സ്വീകരിച്ച പാര്‍ട്ടിയായിരുന്നു ലീഗ്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും ഒപ്പം ചേർന്ന് ലീഗും യു ഡി എഫും ചേർന്ന് നടത്തുന്ന ഈ പ്രചരണം എല്ലാവരും തിരിച്ചറിയണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

അതേസമയം തങ്ങള്‍ക്കെതിരായ അധിക്ഷേപകരമായ പരമാർശം മുഖ്യമന്ത്രി ഡല്‍ഹിയില്‍വെച്ച് ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിന്റെ തുടർച്ചായണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഡല്‍ഹിയില്‍ വെച്ച് പിആർ ഏജന്‍സി വഴി കേരളത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഉജ്ജലമായ മതേതരത്വ മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങളെന്നും വിഡി സതീശന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+