കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് സിപിഐയെ വേണ്ടേ? ജനപിന്തുണയില്ലാത്ത പാര്‍ട്ടിയെന്ന് എംവി ഗോവിന്ദന്‍...

  • By Vishnu
Google Oneindia Malayalam News

കാസര്‍കോട്: സിപിഐയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എവി ഗോവിന്ദന്‍. ഇടത് മുന്നണിയില്‍ ജനപിന്തുണയുള്ള പാര്‍ട്ടി സിപിഎം മാത്രമാണ്. ഒന്നാമതും രണ്ടാമതും മൂന്നാമതും സിപിഎം തന്നെയാണ്. അതിന് ശേഷം മാത്രമേ സിപിഐ അടക്കമുള്ളവര്‍ വരുകയൊള്ളുവെന്നും അദ്ദേഹം പരിഹസിച്ചു.

കെഎസ്ടിയു കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്‌ എംവി ഗോവിന്ദന്‍ സിപിഐ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇടത് മുന്നണിയില്‍ ജനകീയ പിന്തുണയുള്ള പാര്‍ട്ടികളെ വിലയിരുത്തിയാല്‍ അത് സിപിഎം മാത്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

mv govindan

എറണാകുളം ജില്ലയില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം വലിയ വിവാദമായിരുന്നു. സിപിഎം എറമാകുളം ജില്ലാസെക്രട്ടറി പി രാജിവും എം സ്വരാജ് എംഎല്‍എയും സിപിഐ പരിഹസിച്ച രംഗത്തെത്തിയത് വലിയ വിവാദമായി. സിപഐയും എം സ്വരാജും തമ്മില്‍ വലിയ വാക്‌പോരിലെത്തുകവരെ ചെയ്തിരുന്നു.

എം സ്വരാജിന്റെ പരിഹാസം അതിര് വിട്ടപ്പോള്‍ സിപിഐ മുഖപത്രം ജനയുഗത്തില്‍ സ്വരാജിനെതിരെ രൂക്ഷമായ ഭാഷയില്‍ ലേഖനം എഴുതി. മുന്നണി ബന്ധത്തിന് ഉലച്ചിലുണ്ടാകും വിധം വലിയ പൊട്ടിത്തെറിയുണ്ടാക്കുന്നതിന് മുമ്പ് നേതൃത്വം ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയായിരുന്നു.

വിവാദങ്ങള്‍ എല്ലാം കെട്ടടങ്ങിയെന്ന് കരുതുമ്പോഴാണ് വീണ്ടും സിപിഐയെ പ്രകോപിപ്പിച്ച് എംവി ഗോവിന്ദന്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM State Secretariat member MV Govindhan criticise against CPI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X