വിന്‍സെന്റ് എംഎല്‍എയെ കുടുക്കിയത് സിപിഎം ജില്ലാ സെക്രട്ടറി ?? നെയ്യാറ്റിന്‍കര എംഎല്‍എയും?
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റ് സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. തനിക്കെതിരെ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി എന്നാണ് എംഎല്‍എയുടെ ആരോപണം. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, നെയ്യാറ്റിന്‍കര എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ആനാവൂര്‍ നാഗപ്പന്റെ ഫോണ്‍വിളികള്‍ അന്വേഷിക്കണമെന്നും എം വിന്‍സെന്റ് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് എംഎല്‍എ ആരോപണം ഉന്നയിച്ചത്.

കേസില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബാലരാമപുരം പോലീസ് സ്‌റേറഷനില്‍ ആനാവൂര്‍ നാഗപ്പന്‍ പോയത് എന്തിനെന്നും എംഎല്‍എ സംശയം ഉന്നയിച്ചു. വിന്‍സെന്റ് മൊഴി കൊടുക്കുന്നതിന് മുന്‍പ് നിംസ് ആശുപത്രിയില്‍ ആനാവൂര്‍ പോയത് എന്തിനെന്ന് പരിശോധിക്കണമെന്നും ആനാവൂരിന്റെ ടവര്‍ ലൊക്കേഷനും ഫോണ്‍ രേഖകളും പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. താന്‍ തെറ്റൊന്നും ചെയ്തി
ട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എം വിന്‍സെന്റെ എംഎല്‍എ വ്യക്തമാക്കി. കേസില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി












Click it and Unblock the Notifications