ലീഗ് വര്‍ഗീയ പാര്‍ട്ടി, ആത്മാഭിമാനമുള്ളവര്‍ മാണിയുമായി ഒത്തു പോകില്ല: എംഎ ബേബി
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് മാണിയോട് സിപിഎം നേതാക്കള്‍ മൃദു സമീപനം സ്വീകരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആത്മാഭിമാനമുള്ള ആര്‍ക്കും കെഎം മാണിയുമായും കേരള കോണ്‍ഗ്രസുമായും സഹകിരക്കാന്‍ കഴിയില്ലെന്ന് എംഎ ബേബി പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്നും അവസരവാദപരമായ നിലപാട് സ്വീകരിച്ച് ചാടിപ്പോയ ജെഡിയുവും ആര്‍എസ്പിയും തെറ്റു തിരുത്തി തിരികെ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്നാല്‍ അഴിമതി കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ പ്രതിഭാസമായ കെഎം മാണിയുമായി സഹകരിക്കുന്ന കാര്യം ഇന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാന്‍ കഴിയില്ലെന്ന് എംഎ ബേബി വ്യക്തമാക്കി.

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. വര്‍ഗീയ നിലപാട് വെച്ചു പുലര്‍ത്തുന്നിടത്തോളം കാലം ലീഗുമായി ഒരു തരത്തിലും സഹകരിക്കാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയംെ എല്‍ഡിഎഫ് വിപുലീകരിക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications