കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയിലെ സംഘര്‍ഷത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്ന് ബേബി പറഞ്ഞു. ഭരണഘടനയ്ക്കുള്ളിൽ നിന്നേ പ്രവർത്തിക്കാനാവൂ എന്ന് മോദി സർക്കാരിനെ ബോധ്യപ്പെടുത്തുന്ന പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ട അവസരമാണിതെന്നും എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 modibaby-158

ആസൂത്രിതമായ വർഗീയ ആക്രമണമാണ് ഇന്നലെ മുതൽ വടക്ക് കിഴക്ക് ദില്ലിയിൽ നടക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം ഏഴുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ദില്ലിക്കു പുറത്തു നിന്നു പ്രത്യേകമായി കൊണ്ടു വന്ന അക്രമികളാണ് ഈ ന്യൂനപക്ഷ വേട്ട നടത്തുന്നത്. രണ്ടാമത്തെ ദിവസമായിട്ടും ആക്രമണം വ്യാപിക്കുന്നതല്ലാതെ കുറയുന്നില്ല. ആക്രമണകാരികൾക്ക് ഒത്താശ ചെയ്യുകയാണ് അമിത് ഷായുടെ ദില്ലി പൊലീസ്.

ഇന്ത്യയെ ആകെ വർഗീയമായി വിഭജിക്കാനുള്ള ആർ എസ് എസ് പദ്ധതിയെ രാജ്യത്തെ എല്ലാ ജനാധിപത്യ വാദികളും ഒരുമിച്ചു നിന്ന് എതിർത്തു തോല്പിക്കേണ്ടിയിരിക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല, ഭരണഘടനയ്ക്കുള്ളിൽ നിന്നേ പ്രവർത്തിക്കാനാവൂ എന്ന് മോദി സർക്കാരിനെ ബോധ്യപ്പെടുത്തുന്ന പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ട അവസരമാണിത്. ജനകീയ മുന്നേറ്റത്തിനേ ഇന്ത്യയെ രക്ഷിക്കാനാവൂ.

English summary
MA Baby against BJP and Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X