• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ കണ്ട വലിയ വർഗീയവാദി;രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ എംഎ ബേബി

തിരുവനന്തപുരം; തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർ എസ് എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവർക്കറുടെ പേര് നൽകാനുള്ള നീക്കത്തിനെതിരെ മോഡിസർക്കാരിൻറെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എം എ ബേബി പറഞ്ഞു.

കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബേബിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

cmsvideo
  BJP central leadership feels party won't be able to achieve its goal in Kerala
  വർഗീയ വാദി

  വർഗീയ വാദി

  ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നു.

  ഗോഡ്സെയുടെ ഉറ്റ ചങ്ങാതി

  ഗോഡ്സെയുടെ ഉറ്റ ചങ്ങാതി

  ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവർക്കർ. ഗാന്ധി വധത്തിൻറെ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവർക്കറെ അറസ്റ്റു ചെയ്തു. ആറു മാസം ജയിലിൽ കിടന്ന ശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവർക്കർക്ക് ജാമ്യം കിട്ടിയത്. ആർ എസ് എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽഇടപെടില്ല എന്നും ഗോൾവർക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്റുസർക്കാരും ആർ എസ് എസിൻറെ മേലുള്ള നിരോധനം പിൻവലിച്ചത്.

  സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധൻ

  സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധൻ

  ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വർഗീയവാദി. ജി. ഡി . സവർക്കർ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരിൽ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോൾവൾക്കർ ചെയ്തത്.

  പ്രകോപനം സൃഷ്ടിക്കാനാണ്

  പ്രകോപനം സൃഷ്ടിക്കാനാണ്

  ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസർ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്.

  ആധുനിക ഇന്ത്യയുടെ വർഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്:നവോത്ഥാനനായകരുടേയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെപ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവ്വശക്തിയും സമാഹരിച്ച് എതിർക്കുകയും വേമെന്നും അദ്ദേഹം ആവശ്യപ്പെ‌ട്ടു.

  മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയം:യുഡിഎഫും എൽഡിഎഫും വിയർക്കുകയാണെന്നും കെ സുരേന്ദ്രൻ

  ഇന്ത്യയ്ക്ക് ഭീഷണി; കാലാവസ്ഥാ പരിഷ്കരണ പരിപാടി വികസിപ്പിക്കാനൊരുങ്ങി ചൈന

  നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം; സുപ്രീം കോടതിയിലേക്ക്,'എന്റെ വാദം കേൾക്കാതെ ഉത്തരവിടരുത്'

  English summary
  MA Baby Against The Decision of Giving M. S. Golwalkar's Name To Rajiv Gandhi Institute
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X