കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ കരിനിയമമെന്ന് ചില പോലീസുകാർക്ക് ബോധ്യപ്പെട്ടിട്ടില്ല; രൂക്ഷ വിമർശനവുമായി എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യു എ പി എ പ്രകാരം രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം. യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എംഎ ബേബി കുറ്റപ്പെടുത്തുന്നു.

 കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക

കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും അലൻ ഷുഹൈബ്, താഹാ ഫൈസൽ എന്നി രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ വിതരം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്. അലനേയും താഹയേയും 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

baby

പാലക്കാട് അട്ടപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തെ വിമർശിക്കുന്ന ലഘുലേഖയിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ വിമർശനം ഉണ്ടെന്നാണ് വിവരം. അതേസമയം ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം. യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്.

English summary
MA baby against UAPA case on CPm workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X