കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎ ബേബിയ്ക്കും ഭാര്യ ബെറ്റി ലൂയിസ് ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും ആശുപത്രിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ദിനം പ്രതി കൊവിഡ്19 രോഗികളുടെ എണ്ണം കൂടി വരികയാണ്. ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 814 പേര്‍ രോഗമുക്തരും ആയിട്ടുണ്ട്.

ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. പ്രമുഖ സിപിഎം നേതാവും മുന്‍ മന്ത്രിയും ആയ എംഎ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

MA Baby

അദ്ദേഹത്തിന്റെ ഭാര്യ ബെറ്റി ലൂയിസ് ബേബിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎ ബേബിയ്‌ക്കൊപ്പം ബെറ്റിയേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ രണ്ട് പേരും നിരീക്ഷണത്തില്‍ ആയിരുന്നു.

സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ്, 1061 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 814 രോഗമുക്തിസംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ്, 1061 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 814 രോഗമുക്തി

സംസ്ഥാനത്ത് 11 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍;16 പ്രദേശങ്ങളെ ഒഴിവാക്കിസംസ്ഥാനത്ത് 11 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍;16 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളാണ് എംഎ ബേബി. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എംഎ ബേബി 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാല്‍ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.

കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് എംഎ ബേബി. അദ്ദേഹത്തിന്റേയും ഭാര്യയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
CPIM Polit Bureau member MA Baby and wife test positive for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X