ശരിക്കും എന്താ സംഭവം; മാണിയെ വേണ്ടെന്ന് കോടിയേരി, കമ്മ്യൂണിസ്റ്റ് വിരുദ്ധത മാണി വിടുന്നുവെന്ന് ബേബി
കൊച്ചി: കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഒടുങ്ങാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതിലൂടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബേബി ഇക്കാര്യം ഫറയുന്നത്. കേരള കോണ്‍ഗ്രസ് ബിജെപി മുന്നണിയില്‍ ചേരുന്നതിനെ മതേതര കേരളം എതിര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മതേതര രാഷ്ട്രീയ പാരമ്പര്യത്തിനു നേരെ നടത്തുന്ന ഒരു വെല്ലുവിളിയായിരിക്കും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബിജെപി മുന്നണിയില്‍ ചേരുന്നത്. അധികാരത്തിന് വേണ്ടി ആരെയും ചുമക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ. അതിനെ അതിശക്തമായ രാഷ്ട്രീയ പ്രചാരണത്തിലൂടെ മതേതര കേരളം നേരിടണമെന്നും എംഎ ബേബി പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

അപ്രസക്തമാക്കി
കേരള കോണ്‍ഗ്രസിന്റെ മധ്യസ്ഥതയില്ലാതെ തന്നെ ക്രിസ്ത്യന്‍ വര്‍ഗീയ പ്രീണനത്തിന് മടിയില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം കേരള കോണ്‍ഗ്രസിനെ അപ്രസക്തമാക്കി.

സ്വാഭാവിക മരണം
ആധുനിക കേരളത്തിന്റെ രാഷ്ട്രീയത്തില്‍ തീരെ പ്രസക്തിയില്ലാത്ത കേരള കോണ്‍ഗ്രസിനെ ഒരു സ്വാഭാവിക മരണത്തിന് വിടുകയാണ് ഇനി വേണ്ടതെന്നും ബേബി ലേഖനത്തില്‍ വിശദമാക്കുന്നു.

ആവശ്യം
കെ കരുണാകരനും എകെ ആന്റണിയും കേരളത്തിലെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്തെ കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു കേരള കോണ്‍ഗ്രസ്.

ദുഷ്‌ക്കരം
പ്രത്യക്ഷത്തില്‍ മതേതരവാദിയായ എകെ ആന്റണിക്ക് മധ്യ കോരളത്തിലെ ക്രിസ്ത്യന്‍ വര്‍ഗ രാഷ്ട്രീയത്തിന്റെ നായകത്വം ഏറ്റെടുക്കുക ദുഷ്‌കരമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയിലെത്തിയ കഴിഞ്ഞ പതിറ്റാണ്ടില്‍ കോണ്‍ഗ്രസിന്റെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications