ബേബിക്ക് പിടിവാശിയെന്ന് ശ്രീമതി
തിരുവനന്തപുരം: എംഎ ബേബിക്ക് പിടിവാശിയെന്ന് പികെ ശ്രീമതി ടീച്ചര്‍. അതുകൊണ്ടായിരിക്കും ബേബി നിയമസഭയില്‍ ഹാജരാകാത്തതെന്നും ശ്രീമതി ടീച്ചര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൊല്ലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റേയും കുണ്ടറയില്‍ രണ്ടാം സ്ഥാനത്തായതിന്റേയും പേരില്‍ നിയമസഭാംഗത്വം രാജിവക്കാനുള്ള ബേബിയുടെ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു പികെ ശ്രീമതിയുടെ വാക്കുകള്‍. വ്യക്തിപരമായ തീരുമാനങ്ങളല്ല പാര്‍ട്ടി നടപ്പാക്കാറുള്ളതെന്നും പികെ ശ്രീമതി പറഞ്ഞു.
പലര്‍ക്കും വ്യക്തപരമായി പല അഭിപ്രായങ്ങളും കാണും. ചിലര്‍ക്ക് പിടിവാശിയുണ്ടാകാമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപ്പാക്കുക കൂട്ടായ തീരുമാനങ്ങളായിരിക്കും.

പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗം മാത്രമായ പികെ ശ്രീമതി രംഗത്ത് വന്നതിനെ പാര്‍ട്ടി നേതൃത്വത്തിന്റെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് വിലയിരുത്തുന്നത്. നിയമസഭാഗംത്വം രാജിവക്കുന്ന കാര്യത്തിലും നിയമസഭയില്‍ ഹാജരാകാത്തതിലും ബേബിയുടെ കടുംപിടുത്തം പാര്‍ട്ടിക്ക് തീരെ ദഹിച്ചിട്ടില്ല.
ഇതിനിടെ എംഎ ബേബി ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്. രാജിക്കാര്യത്തില്‍ തന്റെ നിലപാടിന് പിന്തുണ ഉറപ്പിക്കാനാണ് ബേബി ദില്ലിയിലെത്തിയതെന്നാണ് വിവരം. എന്നാല്‍ ദില്ലി സന്ദര്‍ശനത്തിന് മറ്റ് ഉദ്ദേശങ്ങളൊന്നും ഇല്ലെന്നാണ് ബേബി വ്യക്തമാക്കിയത്.












Click it and Unblock the Notifications