പാര്‍ട്ടിക്ക് വഴങ്ങി ബേബി: രാജി വയ്ക്കില്ല
തിരുവനന്തപുരം: എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടി തീരുമാനം എംഎ ബേബി അംഗീകരിച്ചതായും കാരാട്ട് സംസ്ഥാന സിമിതിയില്‍ വ്യക്തമാക്കി.കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗിന്റെ അവസാന ഭാഗത്താണ് കാരാട്ടിന്റെ പരമാര്‍ശം. മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവും സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയില്‍ പോലും വോട്ട് കുറഞ്ഞതിന്റെയും ധാര്‍മിക ഉത്തരവദിത്തം ഏറ്റെടുത്താണ് എംഎ ബേബി രാജിയ്‌ക്കൊരുങ്ങിയത്. ബേബിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. വിഷയം ഇന്ന് (ജൂണ്‍ 22) ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

രാജിവയ്‌ക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം ബേബി അംഗീകരിയ്ക്കുകയായിരുന്നു. നിയമ സഭ സമ്മേളനത്തില്‍ ഉള്‍പ്പടെ എം എ ബേബി പങ്കെടുക്കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ദില്ലിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗും അതിന്മേലുള്ള ചര്‍ച്ചയുമാണ് സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്നത്












Click it and Unblock the Notifications