കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിന്‍റെ ലീഗിനെതിരായ പ്രസ്താവന രാഷ്ട്രീയ അശ്ലീലമെന്ന് എംഎ ബേബി

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിംലീഗിനെ വര്‍ഗീയ വൈറസ് എന്ന് വിമര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യഥിന്‍റെ പരമാര്‍ശത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യോഗി ആദിത്യനാഥിന്‍റേത് രാഷ്ട്രീയ അശ്ലീലമാണെന്നും തികച്ചു വര്‍ഗീയമായ പരാമര്‍ശമണെന്നും എംഎ ബേബി വ്യക്തമാക്കി.

<strong>'മനോരമക്കല്ല തെറ്റിയത് പിണറായിക്ക് തന്നെ '; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മനോരമ</strong>'മനോരമക്കല്ല തെറ്റിയത് പിണറായിക്ക് തന്നെ '; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മനോരമ

യോഗി ആദിത്യനാഥ് മാത്രമല്ല പണ്ട് ജവഹര്‍ലാല്‍ നെഹ്രു ചത്തകുതിരയെന്നാണ് മുസ്ലിം ലീഗിനെ വിളിച്ചിരുന്നതെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത അടയാളമാണെന്നും എംഎ ബേബി കോഴിക്കോട് പറഞ്ഞു. നെഹ്രുവിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസുകാര്‍ മറന്നിരിക്കാമെങ്കിലും ചരിത്രം മറക്കില്ലെന്ന് ബേബി കൂട്ടിച്ചേര്‍ത്തു.

ma-baby

ലീഗ് മതേതര കക്ഷിയല്ലെന്ന പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ടും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന ഭീഷണി നിലനില്‍ക്കേയാണ് നെഹ്രരു അടക്കം ലീഗിനെ ഇത്തരത്തില്‍ വിമര്‍ശിച്ചിരുന്നെന്ന പ്രസ്താവനയുമായി എംഎ ബേബി രംഗത്ത് എത്തിയത്.

English summary
ma baby on yogi adityanad's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X