എംഎ ബേബി രാജി സന്നദ്ധത അറിയിച്ചു?
തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രാജിയ്‌ക്കൊരുങ്ങുന്നു? താന്‍ രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചെന്നും അതിനാലാണ് പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തതെന്നും എംഎ ബേബി. താന്‍ പ്രായോഗികതയുടെ പക്ഷത്തല്ലെന്നും ധാര്‍മികതയുടെ പക്ഷത്താണെന്നും എംഎ ബേബി. മംനോരമ ന്യൂസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് എംഎ ബേബി ഇക്കാര്യം പറഞ്ഞത്.
എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത താന്‍ അറിയിച്ചിരുന്നതായും എം എ ബേബി സ്ഥിരീകരിച്ചു. താന്‍ ധാര്‍മികതയുടെ പക്ഷത്താണെന്നാണ് ബേബി പറയുന്നത്. തന്റെ രാജി സന്നദ്ധതയില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എംഎ ബേബി.

കൊല്ലം ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെതുടര്‍ന്ന് എംഎ ബേബി രാജി സന്നദ്ധത അറിയിയിച്ചിരുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications