Get Updates
Get notified of breaking news, exclusive insights, and must-see stories!

'യെച്ചൂരിയും ഇന്ദ്രാണിയും മാനസികമായി നന്നായി ക്ഷീണിച്ചിട്ടുണ്ട്';വികാരനിർഭരമായ കുറിപ്പുമായി എംഎ ബേബി

തിരുവനന്തപുരം; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ വിയോഗത്തിൽ വികാര നിർഭരമായ കുറിപ്പുമായി എംഎ ബേബി. തനിക്കും ഭാര്യ ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടതെന്ന് ബേബി കുറിച്ചു. മകന്റെ മരണത്തിൽ യെച്ചൂരിയും ഭാര്യ ഇന്ദ്രാണിയും മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്. ആശിഷിന്റെ മരണത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പൂർണരൂപം വായിക്കാം

MA Bbay and Yechuri

'പ്രിയ സഖാക്കൾ സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിൻറെയും മകൻ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണ്. കോവിഡ് മഹാമാരിയുടെ നടുക്കുന്ന മറ്റൊരിര. എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തെപ്പോലെയാണ് ഡല്‍ഹിയില്‍ എസ് എഫ് ഐയുടെ പ്രവര്‍ത്തനകാലത്ത് ഞങ്ങൾ വിതൽഭായ് പട്ടേൽ ഹൌസിൽ ജീവിച്ചിരുന്നത്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നും ആശിഷിനെ ബിക്കു എന്നുമാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.
അവരെല്ലാം ബെറ്റിയുടെയും എന്റെയും കണ്മുമ്പിലാണ് വളര്‍ന്നത്.

എസ്എഫ്‌ഐയുടെ ഓഫീസില്‍ അവര്‍ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു. ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ഇന്ദ്രാണിയും , ഞങ്ങൾ ഓരോരുത്തരും അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറിച്ചും. കുഞ്ഞുങ്ങളും ഒത്തുചേർന്ന് കളിക്കാറുണ്ടായിരുന്നു. അതിനു ശേഷം 1998ൽ കേരളത്തിലേക്ക് ഇടക്കാലത്ത് പ്രവർത്തന കേന്ദ്രം മാറിയപ്പോള്‍ ആ കുട്ടികളുമായുള്ള ബന്ധം ഒരുപരിധിവരെ കുറഞ്ഞുപോയിരുന്നു. പിന്നെ വളര്‍ന്നു യുവാവായതിനു ശേഷമാണ് കാണുന്നത്.

Recommended Video

cmsvideo
    സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു

    വളരെ യാദൃശ്ചികമായിട്ടാണ് യാത്രക്കിടയില്‍ ആശിഷിന്റെ വിവാഹസ്വീകരണ ചടങ്ങില്‍ ദൽഹിയിൽ ബെറ്റിയൊന്നിച്ച് പങ്കെടുക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതിഭാശാലിയായ ഒരു യുവാവിനെയാണ് നമുക്ക് നഷ്ടമായത്.

    ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

    രാവിലെ ഈ ദുഃഖവാര്‍ത്തയറിഞ്ഞു സീതാറാമിനെയും ഇന്ദ്രാണിയേയും ഫോണിൽ വിളിച്ചു സംസാരിച്ചു. ഇതുപോലൊരു സന്ദര്‍ഭത്തില്‍ കരുത്താര്‍ജ്ജിക്കുക, മനോബലം നേടുക, ഈ ദുഖത്തെ മറികടക്കാനുള്ള ശേഷി സമ്പാദിക്കുക എന്ന് മാത്രം സഖാക്കളോട് പറഞ്ഞു. അവർ ഇരുവരും വല്ലാതെ മാനസികമായി ക്ഷീണിച്ചിട്ടുണ്ട്. പക്ഷെ ഈ സാഹചര്യത്തെ നേരിടുകയല്ലാതെ മാര്‍ഗമില്ല. പ്രിയ സഖാക്കളുടെ മകന്‍ , ബെറ്റിക്കും എനിക്കും മകനെപ്പോലെ വേണ്ടപ്പെട്ട ആശിഷിന്റെ മരണത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖവും അനുശോചനവും അറിയിക്കുന്നു.

    നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+