പാലക്കാട് കോളേജ് വിവാദം; മനോരമയ്ക്കെതിരെ ആഞ്ഞടിച്ച് എം എ ബേബി
തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാള മനോരമ നടത്തുന്ന പ്രചരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബാലജനസഖ്യത്തിലൂടെ മനോരമ ഉയര്ത്തിക്കൊണ്ടുവന്നയാളല്ല താനെന്നും എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും മലയാള മനോരമയുടെ മുന്നില്‍ പോയി കുമ്പിടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
മനോരമ പത്രം കഴിഞ്ഞ രണ്ടു ദിവസമായി എനിക്കെതിരെ ആക്രമണം നടത്തുകയാണ്. വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കാര്യം ഒരു ആര്‍ട് ഇന്‍സ്റ്റലേഷനാണെന്ന് എറണാകുളത്തെ ഒരു പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞു എന്നാണ് മനോരമയുടെ ആരോപണം. പൂര്‍ണമായും അസത്യമാണ് ഈ ആക്ഷേപം.

രാജ്യം മുഴുവന്‍ പരവൂരുണ്ടായ കമ്പക്കെട്ട് ദുരന്തത്തെക്കുറിച്ച് ആവലാതിപ്പെട്ടിരിക്കെ, അതിന്റെ വാര്‍ത്തകളാല്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പോലും സ്ഥലമില്ലാതിരിക്കെ രണ്ടു ദിവസമായി എത്രമാത്രം സ്ഥലവും സമയവും തലക്കെട്ടുമാണ് മനോരമ എനിക്കെതിരെയുള്ള ഈ കള്ളം പൊലിപ്പിക്കാനായി ചെലവഴിക്കുന്നത്. രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്കെന്നെ അത്രയേറെ പേടിയുണ്ടോയെന്ന എം എ ബേബി ചോദിക്കുന്നു.
എനിക്കെതിരെ കഥകളുണ്ടാക്കാനും അവ പ്രചരിപ്പിക്കാനും മനോരമ എന്നും ഉത്സാഹം കാട്ടിയിട്ടുണ്ട്. അത് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കിയിട്ടുമുണ്ട്. ഞാന്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴും ഇതിനെക്കാളും വലിയ നീച ആക്രമണങ്ങള്‍ മനോരമ നടത്തിയിട്ടുണ്ട്. എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും, ഞാന്‍ മലയാള മനോരമയുടെ മുന്നില്‍ പോയി കുമ്പിടില്ല. ബാലജനസഖ്യത്തിലൂടെ നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടു വന്ന ആളല്ല ഞാന്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ ആക്രമണങ്ങള്‍ നേരിട്ടു തന്നെ പൊതുപ്രവര്‍ത്തനരംഗത്ത് എന്നാലാവുന്ന എളിയ രീതിയില്‍ ഞാനുണ്ടാകുമെന്നും ബേബി പറഞ്ഞു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications