എംഎ ബേബിയുടെ മകന് 'രാഹുകാല'ത്തില്‍ വിവാഹം
തിരുവനന്തപുരം: കമ്യൂണിസ്റ്റുകാര്‍ എന്ന് പറയുമ്പോള്‍ അന്ധവിശ്വാസങ്ങളെ ശക്തിയായി എതിര്‍ക്കുന്നവര്‍ ആകണം എന്നാണല്ലോ വപ്പ്. എന്നാല്‍ നമ്മുടെ നാട്ടിലെ പല 'സഖാക്കളും' ഇക്കാര്യത്തില്‍ വളരെ പിറകിലാണെന്ന് മാത്രമല്ല, ആരും അറിയാതെ ഇത്തരം വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരും ആണ്.
എന്നാല്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയും ആയ എംഎ ബേബി ഇക്കാര്യത്തില്‍ അല്പം വ്യത്യസ്തനാണ്. സ്വന്തം മകന്റെ വിവാഹം 'രാഹുകാലത്ത്' നടത്തിയാണ് ബേബി വ്യത്യസ്തനാകുന്നത്.
ബേബിയുടെ മകന് അശോക് നെല്‍സണ്‍ തൈക്കൂടം ബ്രിഡ്ജ് എന്ന പ്രശസ്ത ബാന്റിലെ അംഗമാണ്. സനിധയാണ് അശോകിന്റെ വധു. വിശേഷങ്ങള്‍

രാഹുകാലം
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമല്ല 'രാഹുകാലം' എന്നാണ് പറയുന്നത്. അതുകൊണ്ട് വിവാഹം അടക്കമുള്ള കാര്യങ്ങള്‍ പലരും രാഹുകാലത്ത് നടത്താറില്ല.

ബേബിയ്ക്ക് വിഷയമല്ല
എന്നാല്‍ എംഎ ബേബിയ്ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഈ 'രാഹുകാല'ത്തിലൊന്നും വിശ്വാസമില്ല. മകന്റെ വിവാഹം നടക്കുക ആ സമയത്ത് തന്നെയാണ്.

ഹിന്ദുക്കള്‍ മാത്രമല്ല
രാഹുകാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതവിഭാഗക്കാരും സമാന ചിന്താഗതിക്കാരാണത്രെ!

അശോക് നെല്‍സണ്‍ എന്ന അപ്പു
ബേബിയുടെ മകന് അശോക് നെല്‍സണ്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് എന്ന രീതിയില്‍ അല്ല അറിയപ്പെടുന്നത്. തൈക്കൂടം ബ്രിഡ്ജിലെ ഗിറ്റാറിസ്റ്റ് ആണ് ആകാശ്.

സനിധ
വാകത്താനം സ്വദേശികളായ ആന്റണി ജോസഫിന്റേയും അന്നമ്മയുടേയും മകള്‍ സനിധയാണ് വധു. അശോകിന്റെ സുഹൃത്തിന്റെ സുഹൃത്താണ് സനിധ.

ആചാരങ്ങളൊന്നും ഇല്ല
വിവാഹത്തിന് ഒരു തരത്തിലും ഉള്ള മതാചാരങ്ങളും ഇല്ല. രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഔദ്യോഗിക വിവാഹം. പിന്നീട് എകെജി ഹാളില്‍ സത്കാരം.

തൈക്കൂടം ബ്രിഡ്ജ്
വിവാഹത്തിന് കൊഴുപ്പ് കൂട്ടാന്‍ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുന്നുണ്ടാകും.

ബേബി അങ്ങനെയാണ്
എംഎ ബേബി പണ്ടും ഇങ്ങനെയൊക്കെ തന്നെയാണ്. ആരും എടുക്കാന്‍ താത്പര്യമില്ലാത്ത നമ്പര്‍ 13 ആയിരുന്നു മന്ത്രിയായപ്പോള്‍ കാറിന് എടുത്തത്. എംഎല്‍എ ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയും ബേബി ഒരു സങ്കോചവും ഇല്ലാതെ എടുത്തു.

യാദൃശ്ചികം
മകന്റെ വിവാഹം രാഹുകാലത്ത് തന്നെ നടത്തണം എന്ന കടുംപിടിത്തമൊന്നും ബേബിയ്ക്ക് ഉണ്ടായിരുന്നില്ലത്രെ. എന്നാല്‍ യാദൃശ്ചികമായി അങ്ങനെ വന്നതില്‍ സന്തോഷവും ഉണ്ട്.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications