കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നോക്കുന്ന ആര്‍എസ്എസ് ഒരു ദേശവിരുദ്ധ ശക്തി: എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് വീണ്ടും പഴയ കുപ്പിയില്‍ പഴയ വീഞ്ഞുമായി വന്നിട്ടുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകള്‍ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലല്ലോ എന്ന് എം എ ബേബി ചോദിച്ചു. എം എ ബേബിയുടെ വാക്കുകളിലേക്ക്...

പ്രായം കേട്ട് ഞെട്ടരുത്; യുവതിക്കൊപ്പം സല്‍സ തകര്‍ത്താടി വൃദ്ധന്‍; വൈറലായി വീഡിയോപ്രായം കേട്ട് ഞെട്ടരുത്; യുവതിക്കൊപ്പം സല്‍സ തകര്‍ത്താടി വൃദ്ധന്‍; വൈറലായി വീഡിയോ

ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട് നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്, 23 കോടിയിലധികം ആള്‍ക്കാര്‍ക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം, നാലു കോടിയിലധികമാണ് തൊഴില്‍രഹിതര്‍, ലേബര്‍ ഫോഴ്സ് സര്‍വേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും ഒക്കെ അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചില്‍ ഒന്നും (20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങള്‍ക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആര്‍എസ്എസ് നേതാവ് ഹൊസബലെ പറഞ്ഞു.

ma baby

ആര്‍എസ്എസിന്റെ മേധാവി മോഹന്‍ ഭഗവത് ഇന്നലെ നടത്തിയ പ്രഭാഷണത്തില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നിര്‍ദേശിച്ചിട്ടുണ്ട്! ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണ് ആര്‍എസ്എസ് എന്നും വച്ചിട്ടുള്ള പരിഹാരം.
ഇന്ത്യയില്‍ 'മതാടിസ്ഥാന അസമത്വവും' 'നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം. മതാടിസ്ഥാനത്തിലുള്ള 'അസമത്വം' കാരണം കൊസോവോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളുടേതു പോലുള്ള സാഹചര്യം ഇന്ത്യയില്‍ ഉണ്ടാവാം അദ്ദേഹം പറഞ്ഞു! ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്‌ഘോഷിക്കുന്നത്.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേര്‍ന്ന് പതിനഞ്ചു ശതമാനത്തില്‍ താഴെയേ വരൂ. അവരുടെ വളര്‍ച്ച എത്ര അസമത്വത്തില്‍ ഊന്നിയതായാലും 85 ശതമാനത്തെ വെല്ലുവിളിക്കാന്‍ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന ഒരു കാര്യമാണ്. അഞ്ഞൂറ് വര്‍ഷത്തെ കോളനി ഭരണകാലം മുതല്‍ നടന്ന മതപരിവര്‍ത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒരു ശതമാനത്തിന് അല്പം കൂടുതല്‍ മാത്രമാണ്. ഈ ഒരു ശതമാനം വളര്‍ന്ന് ഇന്ത്യയുടെ മതസ്വത്വം തകര്‍ക്കും എന്നാണ് ആര്‍എസ്എസ് മേധാവി പറയുന്നത്!
ഇന്ത്യയെ, എന്‍പത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്‌നം വര്‍ധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാന്‍ വര്‍ഗീയവിദ്വേഷം പടര്‍ത്താന്‍ നോക്കുന്ന ആര്‍എസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്.

Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌

English summary
MA Baby Says RSS an anti-national force seeking to spread communal hatred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X