കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര'; അഭിമന്യുവിനെ അനുസ്മരിച്ച് എംഎ ബേബി

Google Oneindia Malayalam News

കൊച്ചി; രണ്ട് വർഷം മുൻപാണ് മഹാരാജാസ് കോളേജ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കാമ്പസിൽ വെച്ച് കൊലകത്തിക്ക് ഇരയായത്. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് അക്രമിസംഘമായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്.ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലയിൽ കലാശിച്ചത്. കൊലചെയ്യപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ അഭിമന്യുവിനെ അനുസ്മരിക്കുകയാണ് എംഎ ബേബി. നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര.അവന്റെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട് .ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ, ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. പോസ്റ്റ് വായിക്കാം

മഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയ സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം.2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്‌ഡിപിഐ--ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും ആയ സഖാവ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിനീതിനും അര്‍ജ്ജുനും അന്ന് അഭിമന്യുവിന് ഒപ്പം കുത്തേറ്റു.

abhimanyu-

Recommended Video

cmsvideo
അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍ | Oneindia Malayalam

ഇടുക്കി ജില്ലയിലെ വട്ടവട എന്ന ഉൾനാടൻ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്.എന്നാൽ അവന്റെ മാത്രമല്ല ഒരു നാടിന്റെ ആകെ സ്വപ്നങ്ങൾ ആണ് ജൂലൈ രണ്ടിന് വർഗീയ തീവ്രവാദ ശക്തികൾ കവർന്നെടുത്തത് .

തിരുവനന്തപുരത്തു നടന്ന അൾട്ട്യൂസ് ക്യാമ്പിൽ വച്ചാണ് പ്രിയ സഖാവ് അഭിമന്യുവിനെ ഞാൻ കാണുന്നത് . ആ ക്യാമ്പിൽ പങ്കെടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി ആയിരുന്നു അഭിമന്യു . ഈ ക്യാമ്പിലെ ചർച്ചയിൽ എന്നോട് വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ അഭിമന്യു ചോദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു . നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര.അവന്റെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട് .ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ .

വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!

English summary
MA Baby shares memmories about abhimanyu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X