Get Updates
Get notified of breaking news, exclusive insights, and must-see stories!

എം എ ബേബി മദനിയെ സന്ദര്‍ശിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ജാമ്യത്തില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നായസര്‍ മദനിയെ സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി സന്ദര്‍ശിച്ചു. മദനി ചികിത്സയില്‍ കഴിയുന്ന ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലെത്തിയാണ് ബേബി മദനിയെ കണ്ടത്.

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദനിയെ സന്ദര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. ബാംഗ്ലൂരില്‍ ഒരു പരിപാടിയ്‌ക്കെത്തിയ മുഖ്യമന്ത്രി മദനി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.

ma-baby

മതേതര കക്ഷിയായ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും തനിക്ക് കര്‍ണ്ണാടക സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന കാര്യം മുഖ്യമന്ത്രിയോട് മദനി പങ്കുവച്ചതായാണ് അറിവ്. മദനിക്ക് സംസ്ഥാന സര്‍ക്കാറിന് ആകുന്ന രീതിയിലുള്ള മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കിയിരുന്നു.

അതേ സമയം മദനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം രണ്ടാഴ്ച കൂടെ നീട്ടി. ചികിത്സ തുടരണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മദനിയുടെ ആരോഗ്യനില മോശമാണെന്ന് സൗഖ്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+