കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' 50 ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെൻസോ ?',വിമർശനം

  • By Desk
Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് മത്സരാർത്ഥിയായ രജത് കുമാർ പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ് ചർച്ച കൊഴുക്കുകയാണ് . രജതിനെ പുറത്താക്കിയ നടപടിക്കെതിരെ ഫാൻസ് എന്ന വെട്ടുകിളികൂട്ടം ചാനലിനേയും പരിപാടിയുടെ അവതാരകനായ മോഹൻലാലിനേയും തെറി വിളിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിലരാകട്ടെ രജത് പുറത്തായത് താങ്ങാവാതെ വീട്ടിലെ ടിവി വരെ എറിഞ്ഞ് പൊട്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

അതിനിടെ ബിഗ് ബോസ് പരിപാടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നിഷാദ്. രൂക്ഷവിമർശനമാണ് നിഷാദ് ഫേസബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. പോസ്റ്റ് വായിക്കാം

 ബിഗ് ബോസ്സ് എന്ന വൈറസ്

ബിഗ് ബോസ്സ് എന്ന വൈറസ്

''ഒരു ബിഗ് ബോസ്സ്,അപാരത''സാക്ഷര
കേരളം...ദൈവത്തിന്റ്റെ സ്വന്തം നാട്...മാതൃകയാണ് കേരളം...അങ്ങനെ അങ്ങനെ നമ്മുടെ നാടിനേപറ്റിയുളള വിശേഷണങ്ങൾ തീരുന്നില്ല...കേൾക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്...പക്ഷെ അത്ര സുഖകരമല്ല ഇന്നത്തെ നമ്മുടെ കേരളത്തിന്റ്റെ അവസ്ഥ...നമ്മുടെ നാട് മാത്രമല്ല ലോകം മുഴുവൻ കൊറോണ എന്ന പകർച്ച വ്യാധിയേപറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ,അതിനേക്കാളും മാരകമായ ഒരു വൈറസിനേയാണ് നാം നേരിടേണ്ടതും ഭയക്കേണ്ടതും...അത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് എന്ന വൈറസിനെ തന്നെയാണ്..

Recommended Video

cmsvideo
രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
 ഉഗ്രശേഷിയുളള വൈറസ്

ഉഗ്രശേഷിയുളള വൈറസ്

പാശ്ചാത്യ നാടുകളിൽ നിന്നും കടമെടുത്ത,ഇത്തരം സാംസ്കാരിക വിരുദ്ധമായ ചാനൽ പരിപാടികളിൽ,മയക്കുമരുന്നിന് അടിമപ്പെടുന്നത് പോലെ,ഒരു കൂട്ടം മനുഷ്യർ അവരുടെ സ്വത്വമുപേക്ഷിച്ച് വേറൊരു മായിക ലോകത്ത് അഭിരമിക്കുന്നു... അതൊരു രോഗാവസ്ഥയാണ്...വ്യക്തികളിൽ നിന്നും അതിവേഗം സമൂഹത്തിലേക്ക് പടർന്ന് കൊണ്ടിരിക്കുന്ന ഉഗ്രശേഷിയുളള വൈറസ്..

 തോന്ന്യാസം ചെയ്യാനുളള ലൈസെൻസോ

തോന്ന്യാസം ചെയ്യാനുളള ലൈസെൻസോ

മനുഷ്യന്റ്റെ ബുദ്ധി ശക്തിയേ പരീക്ഷിക്കുന്ന സീരിയലു പോലെയുളള കലാരൂപം (അങ്ങനെ പറയാനല്ല ആഗ്രഹിക്കുന്നത് അതൊരു കലയല്ല ) ഈ സമൂഹത്തെ വർഷങ്ങളായി കാർന്ന് തിന്നുന്ന ഒരു രോഗമായിരുന്നു..പക്ഷെ അതിനെ കടത്തി വെട്ടിയിരിക്കുന്നു ബിഗ് ബോസ്...എന്ത് തരം സന്ദേശമാണ് ഈ റിയാലിറ്റി ഷോ സമൂഹത്തിന് നൽകുന്നത് ? അമ്പത് ലക്ഷത്തിന്റ്റെ ഫ്ളാറ്റ് സ്വന്തമാക്കാൻ എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസെൻസോ ?

 സെൻസർഷിപ്പ് വേണ്ടതല്ലേ ?

സെൻസർഷിപ്പ് വേണ്ടതല്ലേ ?

മലയാളിയുടെ ഉപഭോഗ തൃഷ്ണയേ ചൂഷണം ചെയ്യുകയെന്ന ഗൂഡലക്ഷ്യവും അണിയറക്കാർക്കില്ലേ ? എവിടെ സാംസ്കാരിക നായകരും,ഫെമിനിസ്റ്റുകളും? ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിന്റ്റെ അണിയറക്കാർ ഏറ്റവും കൂടുതൽ ആകുലപ്പെടുന്നത് സെൻസർ ബോർഡിന്റ്റെ കത്രികയേ പറ്റിയാണ്...ഇത്തരം ആഭാസ ഷോകൾക്കും,വ്യത്തികെട്ട സീരിയലുകൾക്കും സെൻസർഷിപ്പ് വേണ്ടതല്ലേ ?

 അതനുവദിച്ചുകൂടാ

അതനുവദിച്ചുകൂടാ

കാശ് മുടക്കി തീയറ്ററിൽ പോയി കാണുന്ന സിനിമളല്ല ഇവിടെ സെൻസറിന് വിധേയമാക്കേണ്ടത്...നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്ന ഇത്തരം ആഭാസ,അശ്ളീല പരിപാടികൾക്കാണ്...
ഒരുത്തൻ പുറത്തായതിനെയും,ഒരുത്തി അകത്തായതുമാണോ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ? നാം ഉത്തരവാദിത്വമുളള സമൂഹമാണ്... നാം മറ്റുളളവർക്ക് മാതൃകയുമാണ് പല കാര്യത്തിലും...
നാം പരാജയപ്പെടുന്നത് നിപ്പയുടേയോ കൊറോണയുടേയോ മുമ്പിലല്ല..നമ്മുടെ പരാജയം ഇത്തരം മാനസ്സിക രോഗത്തിന് മുമ്പിലാണ്...അതനുവദിച്ചുകൂടാ..

 നമ്മൾ മലയാളികൾ

നമ്മൾ മലയാളികൾ

ചാനൽ റേറ്റിംഗിനും,പണത്തിനും വേണ്ടി യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ചിലരുടെ കൈയ്യിലെ ചട്ടുകങ്ങളായി മാറേണ്ടവരല്ല നമ്മൾ മലയാളികൾ...ഈ പരിപാടിയേ പറ്റി പറയണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ പറയാതെ വയ്യ.. മുഖപുസ്തകത്തിലും,മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇതാണ് ചർച്ചാ വിഷയം...

 എങ്ങനെ നേരിടാൻ പറ്റും

എങ്ങനെ നേരിടാൻ പറ്റും

പൊട്ടി കരയുന്ന ചിലർ,ചീത്ത വിളിക്കുന്ന മറ്റ് ചിലർ,സ്വന്തമായിട്ട് പട്ടാളത്തേ ഉണ്ടാക്കുന്നവർ,സത്രീകളേ അധിക്ഷേപിക്കുന്നവർ,ക്ഷടപ്പെട്ട് മേടിച്ച ടി വി വലിച്ചെറിഞ്ഞ് പൊട്ടീക്കുന്നവർ ,ഇതെല്ലാം മാനസ്സികവൈകല്ല്യത്തിന്റ്റെ ലക്ഷണങ്ങളല്ലാതെ പിന്നെന്താണ്...ഇങ്ങനെ പോയാൽ കോറണ്ടൈൻ ചെയ്യേണ്ടി വരുന്നത് ഇത്തരം മാനസ്സിക രോഗികളേയായിരിക്കും,ജാഗ്രത കൊണ്ട് കൊറാണയേ നമ്മുക്ക് അകറ്റി നിർത്താം..പക്ഷെ ഇത്തരം മാനസ്സിക വൈറസ് ബാധിച്ചവരെ നമ്മുക്ക് എങ്ങനെ നേരിടാൻ പറ്റും..

ബിഗ് ബോസ്; മോഹൻലാലിന് പച്ചയ്ക്ക് തെറിവിളിയും സൈബർ ആക്രമണവും, 'ഏഷ്യാനെറ്റ് ഓഫീസ് കത്തിക്കും'ബിഗ് ബോസ്; മോഹൻലാലിന് പച്ചയ്ക്ക് തെറിവിളിയും സൈബർ ആക്രമണവും, 'ഏഷ്യാനെറ്റ് ഓഫീസ് കത്തിക്കും'

 വെറും ''ഷോ''

വെറും ''ഷോ''

ഒരു സാംസ്കാരിക അടിയന്തരാവസഥയിലേക്ക് നമ്മുടെ നാട് മാറുമെന്ന് ഞാൻ ഭയക്കുന്നു....ഇതൊക്കെ ഒരു ഷോ ആണ് സുഹൃത്തുക്കളെ...വെറും ''ഷോ''NBഎന്താണ് വിമർശിക്കാനുളള എന്റ്റെ യോഗ്യത എന്ന് ചോദിക്കുന്നവരോട്...ഞാനിത്തരം പരിപാടികൾ കാണാറില്ല എന്നുളളത് തന്നെയാണ്...അതാണ് എന്റ്റെ യോഗ്യത..എന്റ്റെ നിലപാടും..

English summary
MA Nishad against Big Boss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X