Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഘികുട്ടന്മാരേ എത്ര വട്ടം നിങ്ങളോട് പറഞ്ഞു, ഇത് കേരളമാണ്,അഭ്യാസമൊക്കെ കൈയ്യിൽ വെച്ചാൽ മതി'

കുറ്റ്യാടി: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി വിളിച്ച ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുന്‍പ് കുറ്റ്യാടിയില്‍ വ്യാപാരികള്‍ കടയടച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. അങ്ങേയറ്റം വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളായിരുന്നു പ്രവര്‍ത്തകര്‍ ജാഥയ്ക്കിടെ ഉയര്‍ത്തിയത്.

സംഭവത്തില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എംഎല്‍എ നിഷാദ് രംഗത്തെത്തി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 കടയടച്ച് വ്യാപാരികള്‍

കടയടച്ച് വ്യാപാരികള്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ടായിരുന്നു ബിജെപിയുടെ ദേശ രക്ഷാ മര്‍ച്ച്. എന്നാല്‍ പരിപാടി തുടങ്ങും മുന്‍പ് തന്നെ പ്രദേശത്തെ വ്യാപാരികള്‍ കടച്ച് അടച്ച് പോയി. പ്രദേശവാസികളും പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

 വിദ്വേഷ മുദ്രാവാക്യം

വിദ്വേഷ മുദ്രാവാക്യം

ഇതോടെയാണ് ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളേ, ഓര്‍മ്മയില്ലേ ഗുജറാത്ത് എന്നിങ്ങനെയുളള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ ജാഥ നടത്തിയത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 സംഘികുട്ടന്മാരേ

സംഘികുട്ടന്മാരേ

ഈ രാജ്യത്തെ മതേതരവാദികളായ ഒരു മനുഷ്യനും ഗുജറാത്ത് മറക്കില്ലെന്ന് എംഎ നിഷാദ് കുറിച്ചു.പോസ്റ്റ് ഇങ്ങനെ- വെട്ടിച്ചിറ ഡൈമൺമാരുടെ ശ്രദ്ധക്ക്...ഇത് കേരളമാണ്...എത്ര വട്ടം സംഘികുട്ടന്മാരേ നിങ്ങളോട് പറഞ്ഞു തന്നതാ ,ഇവിടെ നിങ്ങളുടെ പരിപ്പ് വേവില്ല എന്ന്...എവിടെ പരിപാടി അവതരിപ്പിച്ചാലും,ഇതാണല്ലോ നിങ്ങളുടെ ഗതി...

 കൈയ്യിൽ വെച്ചാൽ മതി

കൈയ്യിൽ വെച്ചാൽ മതി

അതൊക്കെ പോട്ടെ...കുറ്റ്യാടിയിലെ മനുഷ്യരെ,നിങ്ങൾ എന്തൊക്കെയോ ചെയ്ത് കളയുമെന്നോ,വേറെന്തൊക്കെയോ ഓർക്കണമെന്നൊക്കെയോ,വീമ്പിളക്കുന്നത് കണ്ടു...ആ വക അഭ്യാസമൊക്ക് കൈയ്യിൽ വെച്ചാൽ മതി കേട്ടോ..യൂ പി യിലും ഗുജറാത്തിലുമിരുന്നു ഗീർ വാണം മുഴക്കുന്ന മലരന്മാരേ കണ്ട് തുളളല്ലേ,

 വീമ്പ് കാണിക്കല്ലേ

വീമ്പ് കാണിക്കല്ലേ

വെട്ടിച്ചിറ ഡൈമൺമാരേ...ഇത് കേരളമാണ്...ഹിന്ദുവും,ക്രിസ്ത്യനും,മുസ്ളീമും ഒുരുമിച്ച് ഒന്നായി പോകുന്ന നാട്...വെറുതെ ഇരുന്നു വീമ്പ് കാണിക്കല്ലേ...കുറ്റ്യാടിയിലൂടെ ഓടാൻ കണ്ടം ബാക്കിയുണ്ടാവില്ല...

 ഒരു മനുഷ്യനും മറക്കില്ല

ഒരു മനുഷ്യനും മറക്കില്ല

NB ഇടക്ക് ഗുജറാത്ത് ഓർക്കണമെന്ന് പറഞ്ഞല്ലോ...മറക്കില്ലടാ..ഈ രാജ്യത്തെ മതേതരവാദികളായ ഒരു മനുഷ്യനും മറക്കില്ല...ക്രൂരന്മാരായ സംഘികലാപകാരികളേയും അതിന് നേത്യത്വം കൊടുത്ത നരാധമനേയും, നിഷാദ് കുറിച്ചു.

 പ്രവര്‍ത്തകരെ തള്ളി ബിജെപി

പ്രവര്‍ത്തകരെ തള്ളി ബിജെപി

അതേസമയം മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ തള്ളി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്തെത്തി. റാലിയില്‍ മുദ്രാവാക്യം വിളിച്ചത് നിയനത്രിക്കാനായില്ലെന്നും ആരാണ് മുദ്രാവാക്യം വിളിച്ചതെന്ന് പരിശോധിക്കുമെന്നും രമേശ് പറഞ്ഞു. മുദ്രാവാക്യത്തിലെ പരാമര്‍ശം പാര്‍ട്ടി നയമല്ല.

 ഒറ്റപ്പെട്ട സംഭവം

ഒറ്റപ്പെട്ട സംഭവം

നേരത്തേ തന്നെ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. പാര്‍ട്ടി നേതൃത്വം അറിയാതെയാണ് ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രമേശ് പറഞ്ഞു.

Recommended Video

cmsvideo
    തെറി വിളിയുമായി ചാണക സംഘികള്‍ | Oneindia Malayalam
     കേസെടുത്തു

    കേസെടുത്തു

    അതേസമയം പൊതുയോഗത്തിന് മുന്നോടിയായി കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് കുറ്റ്യാടി പോലീസ് സ്വമേധയാ കേസെടുത്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+