കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാടെന്തിനാ ഷോകേസിൽ വെക്കാനോ ? പത്മഭൂഷണനൊന്നുമല്ലല്ലോ; പരിഹാസവുമായി സംവിധായകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഐക്യ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കും. എല്ലാവരും വീടുകളിലെ വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുകിതിരി, മൊബൈല്‍ ഫ്ലാഷ്, ടോര്‍ച്ച് തുടങ്ങിയ വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി അഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ വിദേശ എംബസികളിലും ദിപം തെളിയിക്കും.

ആരും വീടിന് പുറത്ത് ഇറാങ്ങാതെ പാതില്‍ പടി, ബാല്‍ക്കണി, ജനല്‍ എന്നിവയക്ക് സമീപത്ത് നിന്നുകൊണ്ട് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി കേരളത്തില്‍ നിന്നുമ മമ്മൂട്ടി ഉള്‍പ്പടേയുളള പ്രമുഖ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ അവസരത്തിലാണ് ദീപം തെളിയിക്കലിനെതിരേയും അതിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എം​എ നിഷാദ് രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതീകാത്മ വിഡ്ഡിത്തം

പ്രതീകാത്മ വിഡ്ഡിത്തം

ഇതൊക്കെ പ്രതീകാത്മ വിഡ്ഡിത്തരമാണെന്ന് ചിലർ പറയുന്നു. എന്തിനാ അങ്ങനെ പറയുന്നേ കഷ്ടമുണ്ട് കേട്ടോ, ഇതിലിപ്പം എന്തിനാ യുക്തി ബോധം. യുക്തി ബോധം ഒട്ടും പാടില്ലാന്നാ എന്റ്റെ അഭിപ്രായം. അല്ലെങ്കിലും യുക്തി പുഴുങ്ങി തിന്നാനുളളതാണെന്നും അല്ലെങ്കിലും ഈ നിലപാടെന്തിനാ വീട്ടിലെ ഷോകേസിൽ വെക്കാനേണോയെന്നും അദ്ദേഹം പരിഹാസത്തോടെ ചോദിക്കുന്നു. എംഎ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

കത്തിച്ചാൽ കത്തും

കത്തിച്ചാൽ കത്തും

കത്തിക്കേണ്ടവർക്ക്,കത്തിക്കാം, കത്തിച്ചാൽ കത്തും. കത്തിച്ചില്ലെങ്കിൽ കത്തൂല്ല. കത്തിച്ചാലും കത്തിച്ചില്ലേലും കൊറോണ ചാവുമെന്നും ഞങ്ങ പറഞ്ഞില്ല. പിന്നെ ഇതൊക്കെ പ്രതീകാത്മ വിഡ്ഡിത്തരമാണെന്ന് ചിലർ പറയുന്നു. എന്തിനാ അങ്ങനെ പറയുന്നേ കഷ്ടമുണ്ട് കേട്ടോ, ഇതിലിപ്പം എന്തിനാ യുക്തി ബോധം.

ഷോകേസിൽ വെക്കാനോ?

ഷോകേസിൽ വെക്കാനോ?

യുക്തി ബോധം ഒട്ടും പാടില്ലാന്നാ എന്റ്റെ അഭിപ്രായം. അല്ലെങ്കിലും യുക്തി പുഴുങ്ങി തിന്നാനുളളതാ. ആരെങ്കിലും നല്ല കാര്യം പറഞ്ഞാൽ അപ്പോൾ വരും നിലപാടില്ലാത്തവൻ, നട്ടെല്ലില്ലാത്തവൻ എന്നൊക്കെ വിളിച്ച് കൊണ്ട്. മോശമാണ് കേട്ടോ. അല്ലെങ്കിലും ഈ നിലപാടെന്തിനാ വീട്ടിലെ ഷോകേസിൽ വെക്കാനോ?

വെളിച്ചം കൂടുമ്പോൾ

വെളിച്ചം കൂടുമ്പോൾ

പത്മഭൂഷണനൊന്നുമല്ലല്ലോ ഷോക്കേസിൽ വെക്കാൻ. എന്നിട്ട് അവസരവാദീന്ന് വിളിക്കാനല്ലേ ?.Very bad and soo sad.പിന്നെ വെളിച്ചം ദുഖമാണുണ്ണി ,തമസ്സല്ലോ സുഖപ്രദം എന്നാരോ പറഞ്ഞിട്ടുണ്ട്.. വെളിച്ചം കൂടുമ്പോൾ, ഇരുട്ട് കുറയും. അതേ പോലെ ഇരുട്ട് കൂടുമ്പോൾ വെളിച്ചം കുറയും. അത് വലിയ ഒരു കുറവല്ല.

നമ്മളേ ബാധിക്കില്ല

നമ്മളേ ബാധിക്കില്ല

കേന്ദ്ര ഗ്രിഡിൽ നിന്ന് വെളിച്ചം കുറയുകയോ കുറച്ച് ദിവസം ഇല്ലാതാകുകയോ ചെയ്താലും, അത് നമ്മളേ ബാധിക്കില്ല. സംശയമുണ്ടെങ്കിൽ നിങ്ങൾ പോൾ ഹേയ്ലിയോട് ചോദിച്ചാൽ മതി. റ്റോർച്ച് ഞെക്കുന്നവരുടെ ശ്രദ്ധക്ക്. ബാറ്ററി ഇടാൻ മറക്കണ്ട. നാളെ പിറന്നാൾ ആഘോഷിക്കുന്നവരുടെ ശ്രദ്ധക്ക് കത്തിക്കുമ്പോൾ അന്തരീക്ഷ ഊഷ്മാവ് നാൽപത് ഡിഗ്രിക്ക് മുകളിലായിരിക്കണം. മുദ്ര ശ്രദ്ധിക്കുമല്ലോ...

NB
Sorry,I dont have an extra bone

ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ അഹ്വാനത്തിന്‍റെ പശ്ചാത്തിലത്തില്‍ എംഎ നിഷാദ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

 സമൂഹ അടുക്കള വഴി ഭക്ഷണം കഴിച്ച 85 കാരനെ സിപിഎം പ്രവര്‍ത്തകനായ വളണ്ടിയര്‍ അപമാനിച്ചെന്ന് പരാതി സമൂഹ അടുക്കള വഴി ഭക്ഷണം കഴിച്ച 85 കാരനെ സിപിഎം പ്രവര്‍ത്തകനായ വളണ്ടിയര്‍ അപമാനിച്ചെന്ന് പരാതി

 കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് 4 പേര്‍, രോഗബാധിതരുടെ എണ്ണം 314 ആയി കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് 4 പേര്‍, രോഗബാധിതരുടെ എണ്ണം 314 ആയി

English summary
MA Nishad narendra modi's appeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X